എൻജിനിയറിങ് മഹാത്ഭുതമാകാനൊരുങ്ങി കോഴിക്കോട്ടെ വട്ടപ്പാറ വയാഡക്റ്റ്  മേൽപാലം. ദേശീയപാത 66 ൽ മലപ്പുറം ജില്ലയിലെ  വളാഞ്ചേരി ബൈപാസിലാണ് 2 കിലോമീറ്റർ  നീളമുള്ള  ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വയാഡക്റ്റ് പണി പൂർത്തിയാകുന്നത്. ഇതോടെ കുപ്രസിദ്ധമായ വട്ടപ്പാറ വളവ് അപ്രത്യക്ഷമാകും. ഒരേ ഉയരത്തിലുള്ള രണ്ടു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കരയിൽ നിർമിക്കുന്ന പാലത്തെയാണ് വയാഡക്റ്റ് എന്ന് പറയുന്നത്.

സംസ്ഥാനത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരി പാത നിർമ്മാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്.  അതിന്റെ ഭാഗമായി വട്ടപ്പാറ വളവും വളാഞ്ചേരി നഗരവും പൂർണമായും ഒഴിവാക്കിയാണ് പുതിയ 4 കിലോമീറ്റർ വരുന്ന ബൈപ്പാസ് നിർമ്മിക്കുന്നത്. വയലുകൾക്കും തോടുകൾക്കും മുകളിലൂടെയാകും പാത കടന്നുപോകുക.  പ്രദേശത്തെ പ്രധാന അപകട മേഖലയാണ്‌ വട്ടപ്പാറ വളവ്.  ഈ വട്ടപ്പാറ വളവിനെ പൂർണമായും ഒഴിവാക്കിക്കൊണ്ടാണ് വളാഞ്ചേരി ബൈപ്പാസ് പുരോഗമിക്കുന്നത്.  ദേശീയ പാത 66 ബൈപാസിനെ ബന്ധിപ്പിക്കുന്നതോടെ നൂറു കണക്കിന് അപകടങ്ങൾ നടന്ന വട്ടപ്പാറ വളവ് ദേശീയ പാതാ ഭൂപടത്തിൽ നിന്നും തന്നെ അപ്രത്യക്ഷമാകും . ആറു വരി ബൈപാസിൽ രണ്ടു ചെറു പാലങ്ങളും, അടിപാതകളുമുണ്ട്.ബൈപാസ് വരുന്നതോടെ വളാഞ്ചേരി നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാകും..

ഒരു താഴ്‌വരയിലോ നദിയിലോ മറ്റ് താഴ്ന്ന പ്രദേശങ്ങളിലോ  നിർമിക്കുന്ന റോഡോ റെയിൽവേ പാതയോ  വഹിക്കുന്ന ഒരു പ്രത്യേക തരം പാലമാണ് വയാഡക്റ്റ് . കമാനങ്ങളോ തൂണുകളോ നിരകളോ അടങ്ങുന്നതാണ്‌  പാലത്തിന്റെ ഘടന.  ഒരു വയാഡക്റ്റ് ഏകദേശം തുല്യമായ ഉയരത്തിലുള്ള രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കരയിലെ പാലമാണ്.

The Vattapara Viaduct Flyover in Kozhikode is set to become South India’s longest viaduct at 2 km. Part of the Valancherry bypass on NH-66, this engineering marvel will eliminate the dangerous Vattapara curve, enhancing safety and easing traffic congestion in Valancherry city.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version