പട്ടിയേയും പാമ്പിനേയും പഴുതാരയേയും വരെ തിന്നുന്നവരാണ് ചൈനക്കാർ. വെട്ടിനുറുക്കി കറിവെച്ച് കൊടുത്താൽ അവർ കഴുതയേയും അടിപൊളിയായി തിന്നും. ഈ കഴുതപ്രേമം കൊണ്ട് കോളടിച്ചത് പാകിസ്താനാണ്. പുതിയ ബന്ധത്തിനൊപ്പം കഴുത നയതന്ത്രം പാകിസ്താന് വാണിജ്യനേട്ടവും കൊണ്ടുവരുന്നു. വർഷത്തിൽ രണ്ട് ലക്ഷം കഴുത ഇറച്ചിയും തോലും കയറ്റിയയക്കാനാണ് അടുത്തിടെ പാകിസ്താൻ ചൈനയുമായി ധാരണയിലെത്തിയത്.

ധാരണ പ്രകാരം വർഷത്തിൽ 216000 കഴുതകളെ എല്ലാ വർഷവും പാകിസ്താൻ ചൈനയിലേക്ക് കയറ്റിയയക്കും. ഇതിനായി കറാച്ചിയിൽ പുതിയ അറവ് ശാലകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഗ്വാദർ പോർട്ടിലാണ് അറവുശാലകൾ വരിക. കണക്കുകൾ പ്രകാരം പാകിസ്താനിൽ 5.2 ദശലക്ഷം കഴുതകളുണ്ട്. ലോകത്തെ ഏറ്റവുമധികം കഴുതകളുള്ള മൂന്നാമത്തെ രാജ്യമാണ് പാകിസ്താൻ.

2022 മുതൽ രാഷ്ട്രീയ-സാമ്പത്തിക ദുരിതങ്ങളിലൂടെ കടന്നുപോകുന്ന പാകിസിതാൻ കഴുത വ്യവസായം കൊണ്ട് കോടികൾ ഉണ്ടാക്കാം എന്ന പ്രതീക്ഷയിലാണ്.  കഴുത ഇറച്ചിക്ക് പുറമേ കഴുതത്തോലിനും വൻ ഡിമാൻ്റാണ്. ചൈനീസ് പാരമ്പര്യ മരുന്നുകളിൽ കഴുതത്തോലും കഴുതയുടെ നെയ്യും പ്രധാന ചേരുവകളാണ്.

Discover the strategic partnership between Pakistan and China, as Pakistan begins exporting donkey hides and meat to China to meet the rising demand for ejiao, a traditional Chinese remedy. This agreement promises economic gains for Pakistan while strengthening ties between the two nations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version