2024ലെ ലോകത്തിലെ ഏറ്റവും വില കൂടിയ കാറുകളുടെ ഫോർബ്സ് പട്ടിക പുറത്തുവന്നിരിക്കുന്നു. 2024 ഒക്ടോബർ വരെ ഇറങ്ങിയതിൽ ഏറ്റവും വില കൂടിയ പത്ത് വാഹനങ്ങളുടെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ആഢംബരത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോൾസ് റോയ്സ് വാഹനങ്ങൾ തന്നെയാണ്. 250 കോടി രൂപ വിലയുള്ള റോൾസ് റോയ്സ് ലാ റോസ് നോയ്ർ ഡ്രോപ്ടെയിൽ (Rolls Royce La Rose Noire Droptail) ഒന്നാമതും 234 കോടി രൂപ വിലയുള്ള റോൾസ് റോയ്സ് ബോട്ട് ടെയിൽ രണ്ടാമതുമാണ്. റോൾസ് റോയ്സിന്റെ മൂന്ന് വാഹനങ്ങളാണ് ലിസ്റ്റിലുള്ളത്.
ചലിക്കുന്ന മാസ്റ്റർപീസുകൾ എന്ന വിശേഷണത്തിന് അർഹമായവയാണ് ഈ കാറുകൾ. പ്രകടനത്തിലും ഡിസൈനിലുമെല്ലാം അവ പുതിയ ദൂരങ്ങൾ താണ്ടുന്നു. എഞ്ചിനീയറിംഗ് മികവിൻ്റെ പരകോടിയെ പ്രതിനിധീകരിക്കുന്ന ഈ വാഹനങ്ങൾ യാത്രയ്ക്കപ്പുറം സമാനതകളില്ലാത്ത കലാപരത സമ്മാനിക്കുന്നവയാണ്. ആഡംബരത്തിനൊപ്പം ഇവ സുരക്ഷയിലും മുൻപിലാണ്. അത്യാധുനിക എന്റർടെയ്മെന്റ് സംവിധാനങ്ങളും ഏറ്റവും സുഖപ്രദമായ ഇൻ്റീരിയറുകളും അവയുടെ മാറ്റ് കൂട്ടുന്നു. അതിനൊപ്പം വിപുലമായ കസ്റ്റമൈസേഷൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്ന ഈ വാഹനങ്ങൾ വിപണിയിൽ വേറിട്ട സ്ഥാനം വഹിക്കുന്നു.
Rolls Royce La Rose Noire Droptail
30 മില്യൺ ഡോളർ (ഏകദേശം 251 കോടി രൂപ) വിലയുള്ള ലോകത്തിലെ ഏറ്റവും വിലകൂടിയ കാറാണ് റോൾസ് റോയ്സ് ലാ റോസ് നോയർ ഡ്രോപ്ടെയിൽ. റോൾസ് റോയ്സിൻ്റെ മുൻകാല ഫോർ സീറ്റർ ലേഔട്ടിൽ നിന്ന് വ്യത്യസ്തമായി രണ്ട് സീറ്റുള്ള സൂപ്പർകാറാണ് ലാ റോസ് നോയർ. നീക്കം ചെയ്യാവുന്ന ഹാർഡ്ടോപ്പുള്ള വാഹനത്തിന് ട്വിൻ ടർബോ 6.75-ലിറ്റർ വി-12 എഞ്ചിൻ കരുത്ത് നൽകുന്നു. 5.3 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള വാഹനം വ്യത്യസ്ത കോണുകളിൽ നിന്ന് നോക്കുമ്പോൾ വ്യത്യസ്ത നിറമാകും.
Rolls Royce La Rose Boattail
2017ൽ അവതരിപ്പിച്ച അതിമനോഹരമായ സ്വെപ്ടെയിലിൻ്റെ പിൻഗാമിയാണ് ബോട്ട് ടെയിൽ. ഹോസ്റ്റിംഗ് സ്യൂട്ട്, ഷാംപെയ്ൻ ഫ്രിഡ്ജ് അടങ്ങുന്ന ആഢംബര ഫീച്ചേർസുകൾ ഇതിനുണ്ട്. റോൾസ് റോയ്സിൻ്റെ അത്യാഡംബരത്തിന്റെ പ്രതീകമായ ബോട്ട്ടെയിൽ 1930കളിലെ ക്ലാസിക് റോൾസ് റോയ്സ് ബോട്ട് ടെയിൽ കാറുകളുടെ ഡിസൈൻ മാതൃക പിൻപറ്റുന്നു. 234 കോടിയാണ് വില.
Bugatti La Voiture Noire
1479 ഹോർസ് പവറും 1600 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ശക്തമായ ക്വാഡ്-ടർബോ 8-ലിറ്റർ ഡബ്ല്യു16 എഞ്ചിനുമായാണ് ഈ കറുത്ത കുതിരയുടെ വരവ്. ആറ് എക്സ്ഹോസ്റ്റ് ടിപ്പുകൾ വാഹനത്തിന്റെ പ്രത്േയക ഡിസൈൻ സൗന്ദര്യം നൽകുന്നു. വേഗതയും ഭംഗിയും ആഡംബരവും സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ മാസ്റ്റർപീസിന്റെ വില 156 കോടിയാണ്.
Pagani Zonda HP Barchetta
ഹൊറാസിയോ പഗാനി 1992ൽ സ്ഥാപിച്ച ഇറ്റാലിയൻ ആഡംബര വാഹനനിർമാതാക്കളാണ് പഗാനി. ഹൈപ്പർകാർ വിപണിയിൽ പേരെടുക്കുമ്പോഴും ലംബോർഗിനി, ഫെരാരി തുടങ്ങിയ നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്തമായി പഗാനി പരിമിത വാഹനങ്ങളേ ഇറക്കാറുള്ളൂ. അക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് 143 കോടി രൂപ വില വരുന്ന Pagani Zonda HP Barchetta. ആകെ മൂന്ന് വാഹനങ്ങളാണ് കമ്പനി ഈ മോഡലിൽ നിഞമിച്ചിട്ടുള്ളത്.
SP Automotive Chaos
വിഖ്യാത ഗ്രീക്ക് ഓട്ടോമോട്ടീവ് ഡിസൈനർ സ്പൈറോസ് പനോപൗലോസ് നിർമിച്ച അത്യാധുനിക കാറാണിത്. 2048, 3065 ഹോർസ്പവറുകളിൽ ലഭ്യമായ SP Automotive Chaosന്റെ വില 120 കോടി രൂപയാണ്. ഒന്നര സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിനാകും.
Rolls Royce Sweptail
1920കളിൽ നിർമ്മിച്ച റോൾസ് റോയ്സിന്റെ പുതിയ പതിപ്പാണ് ഇവ. റോൾസ് റോയ്സിന്റെ ഐക്കണിക് ലുക്കാണ് Sweptailന്. 108 കോടിയാണ് വില.
Bugatti Centodieci
73 കോടി വിലയുള്ള Bugatti Centodieci ബുഗാട്ടിയുടെ 110 വർഷത്തെ ചരിത്രം പേറുന്ന നിർമ്മിതിയാണ്. വെറും 10 യൂണിറ്റുകൾ മാത്രമായി ഇറക്കിയിട്ടുള്ള എക്സ്ക്ലൂസീവ് വാഹനങ്ങൾ കൂടിയാണ് ഇവ.
Mercedes Maybach Exelero
67 കോടി വില വരുന്ന Mercedes Maybach Exelero ആണ് ജർമ്മൻ കാർ നിർമാതാക്കളുടെ ഈ വഞഷം ഇറങ്ങിയ ഏറ്രവും വില കൂടിയ മോഡൽ.
Pagani Huayra Codalunga
വില കൂടിയ കാറിന്റെ പട്ടികയിൽ വരുമെങ്കിലും പഗാനിയുടെ ഏറ്റവും വില കുറഞ്ഞ വാഹനങ്ഹളിൽ ഒന്നാണ് 62 കോടിയുടെ Pagani Huayra Codalunga.
Bugatti Divo
46 കോടി രൂപ വില വരുന്ന Bugatti Divo വേഗത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്.
Explore the top ten most expensive cars in the world as of 2024, featuring automotive masterpieces like the Rolls-Royce La Rose Noire, Bugatti La Voiture Noire, and Pagani Zonda HP Barchetta. Discover the luxury, performance, and exclusivity that define these extraordinary vehicles.