ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക് പുറത്ത്. ഇന്ത്യയിലെ അതിസമ്പന്നരായ വ്യക്തികളെ സംസ്ഥാനം തിരിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. ഇതനുസരിച്ച് ഏറ്റവുമധികം അതിസമ്പന്നരുള്ള സംസ്ഥാനമായി വീണ്ടും മഹാരാഷ്ട്ര തിരഞ്ഞെടുക്കപ്പെട്ടു. 470 അതിസമ്പന്നരാണ് മഹാരാഷ്ട്രയിൽ നിന്നും ഹുറൂൺ 2024 പട്ടികയിൽ ഇടംപിടിച്ചത്. 2020ൽ ഇത് 248 ആയിരുന്നു.
213 അതിയമ്പന്നരുമായി ഡൽഹിയും, 129 അതിസമ്പന്നരുമായി ഗുജറാത്തും ഹുറൂൺ സംസ്ഥാന സമ്പന്ന പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. നൂറിലധികം അതിസമ്പന്നർ തമിഴ് നാട്ടിൽ നിന്നും കർണാടകയിൽ നിന്നും പട്ടികയിൽ ഇടംപിടിച്ചു.
40 അതിസമ്പന്നരുമമായി ഹരിയാനയും 36 സമ്പന്നരുമായി ഉത്തർപ്രദേശും 28 എണ്ണവുമായി രാജസ്ഥാനും പട്ടികയിലുണ്ട്. മൂന്ന് സംസ്ഥാനങ്ങളും സമ്പന്നരുടെ എണ്ണത്തിൽ 2020നേക്കാളും വലിയ പുരോഗതി കൈവരിച്ചു. പതിനാല് അതിസമ്പന്നരുമായി മധ്യപ്രദേശും അഞ്ച് വീതം അതിസമ്പന്നരുമായി ഒഡീഷയും ചണ്ഡീഗഡും മൂന്ന് വീതം അതിസമ്പന്നരുമായി ജാർഖണ്ഡും ഉത്തരാഖണ്ഡും പട്ടികയിൽ പുതുതായി ഇടംപിടിച്ച സംസ്ഥാനങ്ങളാണ്.
കേരളത്തിൽ നിന്നും എം. എ യൂസുഫലി, ജോയ് ആലുക്കാസ്, ക്രിസ് ഗോപാലകൃഷ്ണൻ, ടി.എസ്. കല്യാണരാമൻ തുടങ്ങിയവരാണ് ഹുറൂൺ 2024 സമ്പന്ന പട്ടികയിലുള്ളത്.