ആവശ്യക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കണക്കിലെടുത്ത് ഐപിഒയ്ക്ക് വച്ച ഓഹരികൾ 30 ശതമാനമായി വർദ്ധിപ്പിച്ച് ലുലു റീട്ടെയിൽ ഗ്രൂപ്പ്. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ആവശ്യക്കാർ കൂടിയതോടെ 5 ശതമാനം ഓഹരികൾ കൂടി ലിസ്റ്റ് ചെയ്യുകയായിരുന്നു. ഐപിഒയുടെ തുടക്കത്തിൽ പ്രഖ്യാപിച്ച ഓഹരി ഇഷ്യൂ വിലയായ 1.94 ദിർഹം മുതൽ 2.04 ദിർഹം വരെ എന്നതിൽ മാറ്റം വരുത്താതെയാണ് വർധനവ്.

ഐപിഒയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യത കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമാക്കുന്നതോടെ കൂടുതൽ നിക്ഷേപക പങ്കാളിത്തം ലഭിക്കാനും ലുലുവിൻറെ റീട്ടെയിൽ ശൃംഖലയിൽ കൂടുതൽ പേർക്ക് ഭാഗമാകാനും സാധിക്കും.

അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ ഒക്ടോബർ 28നാണ് ലുലു റീട്ടെയിൽ ഐപിഒ ആരംഭിച്ചത്. വിൽപനയ്ക്ക് വച്ച ഓഹരികൾക്ക് ആദ്യ മണിക്കൂറിൽത്തന്നെ ഏറെ ആവശ്യക്കാരുണ്ടായി. എന്നാൽ അധികമായി വിൽപ്പനയ്ക്കു വച്ച അഞ്ച് ശതമാനം ഓഹരികൾ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

30 ശതമാനം വർധനവിനു പിന്നാലെ യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന ഖ്യാതിയും ലുലു സ്വന്തമാക്കി. കമ്പനിയുടെ 309.8 കോടി ഓഹരികളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14നാണ് ലിസ്റ്റിങ്ങ്.

Lulu Retail Holdings has expanded its IPO from 25% to 30%, aiming to raise $1.72 billion in what could be the UAE’s largest IPO of 2024. The listing on Abu Dhabi Securities Exchange reflects strong regional and international investor interest.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version