സി-295ൽ നോട്ടമിട്ട് എയർ ഇന്ത്യ, Air India eyes TATA C-295 aircraft

ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ടാറ്റ അഡ്വാൻസ് സിസ്റ്റംസ് ലിമിറ്റഡിന്റെ ഫൈനൽ അസംബ്ലി ലൈൻ ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തിരുന്നു. ഇവിടെ നിർമിക്കുന്ന സി-295 യാത്രാവിമാനങ്ങൾ പ്രവർത്തിപ്പിക്കുക എയർ ഇന്ത്യയായിരിക്കും എന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ യാഥാർത്ഥ്യമാണെങ്കിൽ പൊതുജനങ്ങൾക്കായി ആദ്യമായി സി-295 ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറും. നിലവിൽ സൈനിക ആവശ്യങ്ങൾക്കായാണ് ഈ വിമാനം കൂടുതലും ഉപയോഗിക്കുന്നത്,

എയർബസ് കമ്പനി 1997ലാണ് സി-295 എന്ന മീഡിയം യാത്രാ വിമാനങ്ങൾ നിർമിച്ചു തുടങ്ങിയത്. സ്പാനിഷ് എയർ ഫോഴ്സിനടക്കം എയർബസ് വിമാനം നൽകുന്നുണ്ട്. സി-295 ന്റെ തന്നെ സൈനിക ആവശ്യങ്ങൾക്കുള്ള വിമാനങ്ങളും ലഭ്യമാണ്. നിലവിൽ 35 രാജ്യങ്ങൾ വിവിധ ആവശ്യങ്ങൾക്കായി സി-295 ഉപയോഗിക്കുന്നു.

നിലവിൽ എടിഐർ, ബൊംബാർഡിയർ യാത്രാ വിമാനങ്ങളാണ് ഇന്ത്യയിലെ ടർബോപ്രോപ് മേഖലയിൽ കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ രാജ്യത്തിനകത്തുള്ള യാത്രകൾക്ക് ഉപയോഗിക്കുന്ന ഇത്തരം വിമാനങ്ങൾ എയർ ഇന്ത്യയുടെ പക്കലില്ല. ഇൻഡിഗോയും സ്പൈസ് ജെറ്റുമാണ് നിലവിൽ ഇന്ത്യയിലെ ആഭ്യന്തര യാത്രാ വിമാനങ്ങൾ കൂടുതലുള്ള കമ്പനികൾ.

Explore Tata Advanced Systems’ launch of an Airbus C295 assembly line in India, potentially creating civilian variants for Air India. This move could strengthen regional connectivity, advance the ‘Make in India’ initiative, and redefine India’s aviation landscape.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version