അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാ‍ൾഡ് ട്രംപ്. ഇതിനു പിന്നാലെ ഫ്ലോറിഡയിൽ ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനും നന്ദി രേഖപ്പെടുത്തിയ ട്രംപ് അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്നും പറഞ്ഞു. 47-ാം യുഎസ് പ്രസിഡന്റായി താൻ തിരഞ്ഞെടുക്കപ്പെട്ടു എന്നും ട്രംപ് പ്രഖ്യാപിച്ചു.

സ്വിംഗ് സ്റ്റേറ്റുകളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതാണ് ട്രംപിന്റെ മുന്നേറ്റത്തിന് കാരണം. വിസ്കോൻസിൻ, പെൻസിൽവാനിയ, അരിസോണ, മിഷിഗൺ എന്നിവിടങ്ങളിൽ ട്രംപ് വൻ മുന്നേറ്റമുണ്ടാക്കി. തിരഞ്ഞെടുപ്പ് ഫലത്തിൽ ഏറെ നിർണായകമായ നോർത്ത് കാരലൈനയിലും ജോർജിയയിലും വിജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ട്രംപിന്റെ വിജയ പ്രഖ്യാപനം. ഔദ്യോഗിക വിജയ പ്രഖ്യാപനം ഇനിയും നീളും. അതിനു മുൻപാണ് 47ാം പ്രസിഡന്റായി എന്ന് ട്രംപ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎസ്സിൽ വിവിധ സ്റ്റേറ്റുകളിൽ തിരഞ്ഞെടുപ്പ് രീതി വിഭിന്നമാണ്. ഇത് കൊണ്ട് കൂടിയാണ് ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത്. ഓരോ സ്റ്റേറ്റിലേയും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വോട്ടെണ്ണൽ ആരംഭിക്കും. നിശ്ചിത സ്റ്റേറ്റുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കുമ്പോൾത്തന്നെ പ്രസിഡന്റ് ആരെന്ന കാര്യം ഏകദേശം മനസ്സിലാകും. ഇങ്ങനെ പ്രൊജക്റ്റഡ് വിജയിയാണ് ട്രംപ് ഇപ്പോൾ.

ഏറ്റവും വലിയ രാഷ്ട്രീയ നിമിഷം എന്നാണ് ട്രംപ് തിരഞ്ഞെടുപ്പ് മുന്നേറ്റത്തെ വിശേഷിപ്പിച്ചത്. ട്രംപ് വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പാകുകയും കമലയ്ക്ക് ലീഡ് നേടാൻ കഴിയാതിരിക്കുകയും ചെയ്തതോടെ ഡെമോക്രാറ്റിക് പാർട്ടി പ്രതിസന്ധിയിലായി. അധികാരം നഷ്ടപ്പെട്ട ശേഷം വൻ തിരിച്ചുവരവാണ് ട്രംപ് നടത്തിയത്.

16 കോടിയിലധികം ജനങ്ങളാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. 

Donald Trump secures an unprecedented return to the White House with a historic electoral victory. With Republicans gaining control of Congress, Trump’s comeback promises a new era for US politics and conservative governance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version