പ്രധാനമന്ത്രി ഏർളി കരിയർ റിസർച്ച് ഗ്രാൻ്റിനായി (PM ECRG) അപേക്ഷ ക്ഷണിച്ച് അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF). രാജ്യത്തിന്റെ ഗവേഷണ മേഖലയുടെ ഉന്നമനത്തിനായുള്ള ഗ്രാന്റ് വഴി മൂന്ന് വർഷത്തിനുള്ളിൽ 60 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. നവംബർ 19 ആണ് ഗ്രാൻ്റിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി.

സയൻസ്, എഞ്ചിനീയറിംഗ്, മെഡിക്കൽ, വെറ്റിനറി സയൻസ് എന്നിവയിൽ ഏതിലെങ്കിലും പിഎച്ച്ഡി ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ 2022 ഫെബ്രുവരി ഒന്നിന് ശേഷം സ്ഥാപനങ്ങളിൽ ചേർന്നവരായിരിക്കണം. 42 വയസ്സാണ് പ്രായപരിധി. എസ്‌സി/എസ്‌ടി/ഒബിസി വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും മൂന്ന് വർഷത്തെ ഇളവുണ്ട്. അപേക്ഷകൾ ANRF പോർട്ടൽ (www.anrfonline.in) വഴി ഓൺലൈനായി സമർപ്പിക്കണം. SERBൽ രജിസ്റ്റർ ചെയ്തവർക്ക് അവരുടെ നിലവിലെ വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്.

2023ൽ ANRF നിയമത്തിന് കീഴിൽ സ്ഥാപിതമായ ഫൗണ്ടേഷൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് പ്രവർത്തിക്കുന്നത്.  

The Prime Minister Early Career Research Grant (PM ECRG) offers up to ₹60 lakh over three years for emerging researchers in India. Apply by November 19, 2024, for financial support to advance innovative research across diverse fields.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version