1960കളിൽ അമേരിക്കയിലായിരുന്ന സമയത്ത് രത്തൻ ടാറ്റയുടെ പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അദ്ദേഹത്തിൻ്റെ ജീവചരിത്രകാരനും മുൻ ഐഎഎസ് ഓഫീസറുമായ തോമസ് മാത്യു. അക്കാലത്ത് രത്തൻ ടാറ്റ കരോലിൻ ജോൺസ് എന്ന യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് തോമസ് മാത്യു വെളിപ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവർത്തക ബർഖ ദത്തുമായുള്ള അഭിമുഖത്തിനിടെയാണ് തോമസ് മാത്യു ഇക്കാര്യം വെളിപ്പെടുത്തിയത്.

1962ൽ രത്തൻ ടാറ്റ ആർക്കിടെക്ച്ചർ പഠനം പൂർത്തിയാക്കി കരോളിൻ എമ്മൺസിൻ്റെ പിതാവ് നടത്തുന്ന ഒരു ആർക്കിടെക്റ്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അവിടെ വെച്ചാണ് കരോളിനെ ടാറ്റ ആദ്യമായി കാണുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. എന്നാൽ വൈകാതെ ടാറ്റയുടെ മുത്തശ്ശി നവാജ്ഭായ് ടാറ്റ അസുബാധിതയായി. അസുഖ ബാധിതയായ മുത്തശ്ശിയെ പരിചരിക്കേണ്ടത് തന്റെ കടമയാണെന്ന് തിരിച്ചറിഞ്ഞ രത്തൻ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.

കരോളിനും രത്തൻ ടാറ്റയ്ക്കൊപ്പം ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുത്തെങ്കിലും 1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ ഭയന്ന് കരോളിനെ മാതാപിതാക്കൾ പോകാൻ അനുവദിച്ചില്ല. അങ്ങനെ യുദ്ധം ഇരുവരേയും പിരിക്കുകയായിരുന്നു. യുദ്ധാനന്തരം രത്തൻ ടാറ്റ കരോളിനെ കാണാനായി തിരികെ യുഎസിൽ എത്തിയപ്പോഴേക്കും അവരുടെ വിവാഹം കഴിഞ്ഞിരുന്നു. പിന്നീട് കരോളിന്റെ ഭർത്താവിന്റെ മരണം വരെ ഇരുവരും തമ്മിൽ ബന്ധമൊന്നുമുണ്ടായില്ല. കരോളിന്റെ ഭർത്താവ് മരിച്ചതിനുശേഷം അവർ ഇടയ്ക്ക് ടാറ്റയെ കാണാൻ ഇന്ത്യയിൽ വരാറുണ്ടായിരുന്നു എന്ന് തോമസ് മാത്യു പറഞ്ഞു. ഇങ്ങനെ യുദ്ധം തകർത്ത പ്രണയകഥയാണ് രത്തൻ ടാറ്റയുടേത്.

Ratan Tata’s love story with Carolyn Emmons began in the 1960s, a romance impacted by geopolitics yet evolving into a lifelong friendship. Discover the story of their enduring connection from the newly published biography Ratan Tata: A Life.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version