https://youtu.be/RJCemLlq9gc

അമേരിക്കൻ പ്രസിഡൻറായി വീണ്ടും അധികാരത്തിലേറുമെന്നുറപ്പായ ഡോണാൾഡ് ട്രംപിനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച മോഡി എക്സ് പ്ലാറ്റ്ഫോമിലും അഭിനന്ദനക്കുറിപ്പ് എഴുതി. വിജയത്തിൽ ട്രംപിനെ അഭിനന്ദിച്ച മോഡി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും പറഞ്ഞു. സാങ്കേതിക വിദ്യ, പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിൽ അമേരിക്കയുമായുള്ള ബന്ധം ദൃഡപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സുഹൃത്തിന് ചരിത്ര വിജയത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മുൻ കാലങ്ങളിലെപ്പോലെ ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തം കുടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാം-മോഡി എക്സിൽ കുറിച്ചു.

ട്രംപ് അധികാരത്തിലെത്തിയ കാലം മുതൽ മോഡിയുമായി മികച്ച ബന്ധം പുലർത്തിയിരുന്നു. 2019ൽ ടെക്സസിൽ നടന്ന ഹൗഡി മോഡി പരിപാടിയിൽ 50000 ജനങ്ങളെ സാക്ഷി നിർത്തിയാണ് ഇരുവരും സൗഹൃദം പങ്കിട്ടത്. ഒരു വിദേശനേതാവിന് അമേരിക്കയിൽ ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു ഹൗഡി മോഡി. 2020ൽ മോഡി ട്രംപിന് ഗുജറാത്തിൽ വൻ സ്വീകരണവുമൊരുക്കി. ഇങ്ങനെ ഇരുവരുമുള്ള വ്യക്തിബന്ധം വിദേശകാര്യത്തിൽ വൻ സ്വാധീനം ചെലുത്തും എന്നാണ് വിലയിരുത്തൽ.

വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് വിദേശ കാര്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഓസ്ട്രേലിയയിൽ നടത്തിയ വാർത്താ സമ്മേളനത്തിലും ഇതേ സൂചനകളാണ് നൽകുന്നത്. കഴിഞ്ഞ പ്രസിഡൻസി കാലത്ത് വ്യാപാര രംഗത്ത് ഇരുരാജ്യങ്ങളും ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും ഉഭയകക്ഷി ബന്ധങ്ങളെ അത് ബാധിച്ചിരുന്നില്ല. യുഎസ്സുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ ഉണ്ട്. 2023ൽ രണ്ട് ലക്ഷത്തി എഴുപതിനായിരം കോടി രൂപയായിരുന്നു ഇന്ത്യയുടെ വ്യാപാര മിച്ചം. 

Indian Prime Minister Narendra Modi congratulates Donald Trump on his projected return to the U.S. presidency, expressing confidence in strengthened India-U.S. relations across technology, defense, and energy sectors.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version