സുനിതയുടെ ആരോഗ്യം മോശമാകുന്നു

ബഹിരാകാശ പേടകത്തിലെ തകരാറ് മൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതായി റിപ്പോർട്ട്. അനുവദനീയമായതിലും അധികം സമയം ബഹിരാകാശത്ത് ചിലവഴിക്കേണ്ടി വന്നതാണ് സുനിതയുടെ ആരോഗ്യം മോശമാക്കുന്നത് എന്ന് വിദഗ്ദ്ധ ഡോക്ടർമാർ പറഞ്ഞു.

2024 ജൂണിൽ എട്ട് ദിവസത്തെ ബഹിരാകാശ പര്യവേക്ഷണത്തിനായി അന്താരാഷ്ട്ര നിലയത്തിലെത്തിയ സുനിത ഇപ്പോൾ നിലയത്തിലെത്തിയിട്ട് അഞ്ച് മാസത്തോളമായി. ബോയിങിൻറെ സ്റ്റാർലൈനർ പേടകത്തിനുണ്ടായ തകരാർ കാരണമാണ് സുനിതയുടേയും സഹസഞ്ചാരി ബുച്ച് വിഷമോറിന്റേയും മടക്ക യാത്ര വൈകുന്നത്. ഫെബ്രുവരിയിലേ ഭൂമിയിലേക്ക് മടങ്ങിവരാനാകൂ എന്നാണ് നാസ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തിൽ നിന്നുമുള്ള ചിത്രങ്ങളിൽ സുനിത ക്ഷീണിതയായി കാണപ്പെട്ടു. എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യം നഷ്ടമാകാതിരിക്കാൻ ഇവർ പ്രത്യേക രീതിയിലുള്ള വ്യായാമം ചെയ്യുന്നുണ്ട്. രണ്ടര മണിക്കൂർ നീളുന്നതാണ് വ്യായാമം. എന്നാൽ സീറോ ഗ്രാവിറ്റി പരിതസ്ഥിതിയുമായി ഇണങ്ങാൻ ശരീരം കൂടുതൽ ഊർജം ചിലവഴിക്കേണ്ടി വരും. സുനിതയുടെ ഭാരവും ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്.  

NASA astronaut Sunita Williams faces growing health concerns during her extended stay on the International Space Station. Medical experts note signs of weight loss and physical stress as her time in zero gravity stretches beyond initial plans.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version