ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ലൈസൻസ് ഉള്ളവർക്ക് 7500 കിലോ വരെയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ അടക്കമുള്ള ഭാര വാഹനങ്ങൾ ഓടിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റേതാണ് ഉത്തരവ്.

എൽഎംവി ലൈസൻസുള്ളവർക്കും ഭാരവാഹനങ്ങൾ ഓടിക്കാമെന്നും ഇതിന് മോട്ടോർ വാഹന നിയമം സെക്ഷൻ 10(2)(ഇ) പ്രകാരം അധിക അംഗീകാരം ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 7500 കിലോ വരെയുള്ള വാഹനം ഓടിക്കുന്നതിനായി പ്രത്യേക ബാഡ്ജ് ആവശ്യമില്ലെന്നും സുപ്രീ കോടതി വ്യക്തമാക്കി. 2017ലും സുപ്രീം കോടതി സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിലവിൽ 7500 കിലോ വരെയുള്ള വാഹനങ്ങൾക്ക് എൽഎംവി ലൈസൻസ് മാത്രം മതി, ബാഡ്ജ് ആവശ്യമില്ല. എന്നാൽ ഇതിൽ കോടതി പുനർവിചിന്തനം ഉണ്ടാകും എന്ന് ആശങ്കയുണ്ടായിരുന്നു. പുതിയ സുപ്രീം കോടതി വിധിയോടെ ആ ആശങ്ക നീങ്ങി.

എൽഎംവി ലൈസൻസുള്ളവർ ഭാരവാഹനങ്ങൾ ഓടിച്ചുണ്ടാക്കുന്ന അപകടങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം തുക നൽകാൻ വിമുഖത കാട്ടുന്നതിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇടപെടൽ. എൽഎംവി ലൈസൻസ് ഉള്ളവർ ഭാരവാഹനങ്ങൾ ഓടിക്കുന്നത് റോഡപകടങ്ങൾക്ക് കാരണമാകുന്നു എന്നതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ റോയി, പി.എസ്. നരസിംഹ, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

The Supreme Court ruled that LMV license holders can drive transport vehicles up to 7,500 kg, providing relief to commercial drivers and challenging insurance companies denying claims based on licensing discrepancies.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version