ടാറ്റ നിർമിച്ച ആദ്യ കാർ ഇൻഡിക്കയോ എസ്റ്റേറ്റോ അല്ല, അത് 1940കളിൽ നിർമിച്ച ഒരു യുദ്ധ വാഹനമാണ്. രണ്ടാം ലോക മഹായുദ്ധ സമയത്താണ് ടാറ്റ ടാറ്റാ നഗർ എന്ന ആർമർ കാറുകൾ നിർമിച്ചത്. ജംഷഡ്പൂരിൽ നിർമിച്ച വാഹനം ടാറ്റയുടെ ചരിത്രത്തിൽ അധികം ചർച്ച ചെയ്യപ്പെടാതെ പോയ ഒന്നാണ്.
ആർമേർഡ് കാരിയർ വീൽഡ് ഇന്ത്യൻ പാറ്റൺ എന്ന പേരിൽ നിർമിച്ച വാഹനമാണ് പിൽക്കാലത്ത് ടാറ്റാനഗർ എന്ന് അറിയപ്പെട്ടത്. 1940 മുതൽ 44 വരെ ഈ ബുള്ളറ്റ് പ്രൂഫ് വാഹനം നിർമിച്ചിരുന്നു. വാഹനത്തിന്റെ ചേസിസ് ക്യാനഡയിലെ ഫോർഡ് കമ്പനിയുടേതായിരുന്നു. 4600 ടാറ്റ പാറ്റണുകളാണ് ആകെ നിർമിച്ചത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ഇറ്റലി, ബർമ, ഈജിപ്റ്റ് തുടങ്ങിയ ഇടങ്ങളിൽ ടാറ്റ പാറ്റൺ ഉപയോഗിച്ചു. ഇന്ത്യൻ-ബ്രിട്ടീഷ് സൈന്യത്തിനു പുറമേ ഓസ്ട്രേലിയൻ, ന്യൂസിലാൻഡ് ആർമികളും വാഹനം ഉപയോഗിച്ചിരുന്നു.
പിന്നീട് ടെൽകോ എന്ന് പേര് മാറ്റിയ ജംഷഡ്പൂരിലെ ഈസ്റ്റേൺ ഇന്ത്യ ലോക്കോമോട്ടീവ് പ്ലാന്റിലാണ് വാഹനം നിർമിച്ചത്. ടാറ്റയുടെ തന്നെ ടിസ്കോർ സ്റ്റീലായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്.
Discover the history of the Tatanagar, Tata’s World War II armoured vehicle built in Jamshedpur. Used by the Indian Army and Commonwealth forces, this remarkable vehicle exemplifies Tata’s wartime engineering legacy.