യുഎസിന്റെ ആദ്യ ഇന്ത്യൻ വംശജയായ ‘സെക്കൻഡ് ലേഡി’യാകാൻ ഉഷാ ലാൻസ്. ട്രംപിന്റെ രണ്ടാം വരവിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി. വാൻസിന്റെ പങ്കാളിയായ ഉഷയുടെ വേരുകൾ ആന്ധ്ര പ്രദേശിലാണ്. അധികാരമുറപ്പിച്ച ശേഷം ഡോണാൾഡ്‌ ട്രംപ്‌ നടത്തിയ വിജയ പ്രസംഗത്തിൽ നിയുക്ത വൈസ്‌ പ്രസിഡന്റ്‌ ജെ. ഡി. വാൻസിനും പങ്കാളി ഉഷാ വാൻസിനും നന്ദി പറഞ്ഞിരുന്നു. യുഎസ്സിലെ ലക്ഷക്കണക്കിന്‌ ഇന്ത്യൻ വംശജരുടെ ഇടയിൽ റിപ്പബ്ലിക്കൻ പാർടിക്കായി ഉഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു. യുഎസ് ഗവൺമെന്റ് അറ്റോർണി കൂടിയാണ് ഉഷ.

ആന്ധ്ര പ്രദേശിലെ വടലൂർ സ്വദേശികളാണ്‌ ഉഷയുടെ മാതാപിതാക്കൾ. 1986ൽ കുടുംബം അമേരിക്കയിലേക്ക്‌ കുടിയേറി. സാൻഫ്രാൻസിസ്‌കോയിലായിരുന്നു ഉഷയുടെ ബാല്യം. കേംബ്രിഡ്‌ജിൽനിന്ന്‌ ഫിലോസഫിയിൽ മാസ്റ്റർ ബിരുദം നേടിയ ഉഷ പിന്നീട്‌ പ്രശസ്തമായ യേൽ ലോ സ്‌കൂളിൽ നിന്നും നിയമബിരുദം നേടി. യേലിലെ പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടി പ്രണയത്തിലായത്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളാണ് ഉഷ എന്ന് വാൻസ് പറഞ്ഞിരുന്നു.

സാധ്യതപ്പട്ടികയിലുണ്ടായിരുന്ന മാർകോ റൂബിയോ, ഡഗ് ബർഗം എന്നിവരെ പിന്തള്ളിയാണ് ഒഹായോയിൽ നിന്നുള്ള സെനറ്ററായ വാൻസിനെ ട്രംപ് വൈസ് പ്രിസഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചത്.

Usha Vance, the first Indian-origin Second Lady of the United States, has a remarkable journey. From her education at Yale and Cambridge to her pivotal role in JD Vance’s political rise, she is set to make history in 2024.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version