കൊച്ചിയിൽ നിന്നും അയർലാൻഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ. എയർ ഇന്ത്യയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് സൗത്ത് ഡബ്ലിൻ മേയർ അറിയിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ് ഉണ്ടാകുക. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായും ഐറിഷ് അധികൃതരുമായുമുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ദിവസം 118ഓളം യാത്രക്കാരാണ് ഇരു നഗരങ്ങളിലേക്കും സഞ്ചരിക്കുന്നത്.
നിലവിൽ അമൃത്സർ, അഹമ്മദാബാദ്, കൊച്ചി, ഗോവ എന്നിവിടങ്ങളിൽ നിന്ന് ലണ്ടണിലേക്ക് എയർ ഇന്ത്യയ്ക്ക് നേരിട്ട് സർവീസ് ഉണ്ട്. ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും യുകെയിലേക്കും മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിലേക്കും നേരിട്ട് സർവീസ് നടത്താനുള്ള ശ്രമത്തിലാണ് എയർ ഇന്ത്യ. കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്തി ഗ്ലോബൽ കാരിയർ എന്ന ഖ്യാതി സ്വന്തമാക്കുകയാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.
യൂറോപ്പ്-ഇന്ത്യ സർവീസുകളിൽ മുൻപന്തിയിലുള്ള എയർ ഇന്ത്യ 2024ൽ 114000 വൺവേ സീറ്റുകൾ എന്ന നേട്ടത്തിലെത്തി. 2019ൽ നിന്നും 36 ശതമാനം വളർച്ചയാണ് ടാറ്റാ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ നേടിയത്. വിസ്താരയ്ക്ക് 46000 സീറ്റുകളാണ് ഉണ്ടായിരുന്നത്. ടാറ്റ വിസ്താര ഏറ്റെടുത്തതോടെ എയർ ഇന്ത്യയുടെ ആകെ സീറ്റുകൾ 160000 ആയി.
Air India is set to launch a direct flight service from Kochi to Dublin with three weekly flights. With final negotiations underway, the new route strengthens Air India’s presence in Europe and supports its global carrier ambitions.