കേരളത്തിന് 10 നമോ ഭാരത്

കേരളത്തിലേക്ക് പത്ത് പുതിയ വന്ദേഭാരത് (നമോ ഭാരത്) ട്രെയിനുകൾ എത്തുന്നു. ഇന്റർസിറ്റി യാത്രകൾക്കായുള്ള വന്ദേ മെട്രോ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്. സുരക്ഷയ്ക്കായി ഓട്ടോമാറ്റിക സ്ലൈഡിങ് ഡോർ സിസിടിവി ക്യാമറകൾ തുടങ്ങിയവയുമായാണ് പുതിയ നമോ ഭാരതിന്റെ വരവ്. പുതിയ ട്രെയിനുകൾ കേരളത്തിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്നതിനൊപ്പം വിനോദ സഞ്ചാര മേഖലയിലും പുത്തനുണർവ് സമ്മാനിക്കും.

പത്ത് വന്ദേ ഭാരതുകളിൽ രണ്ടെണ്ണം കൊല്ലത്ത് നിന്നും ആരംഭിക്കുന്നവയാണ്. കൊല്ലം-തിരുനെൽവേലി, കൊല്ലം-തൃശ്ശൂർ എന്നിവയാണ് റൂട്ടുകൾ. ഇതിൽ തൃശ്ശൂർ റൂട്ടിലെ വന്ദേഭാരത് ഗുരുവായൂർ വരെ നീട്ടാനും പദ്ധതിയുണ്ട്. നിലവിൽ താരതമ്യേന ട്രെയിനുകൾ കുറവായ റൂട്ടിൽ ഇത് വലിയ ആശ്വാസമാകും. ഗുരുവായൂർ-മധുര, തിരുവനന്തപുരം-എറണാകുളം റൂട്ടുകളിലും പുതിയ വന്ദേഭാരത് വരും. വേഗതയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്ന വന്ദേഭാരത് രാജ്യത്തെ ഹ്രസ്വദൂര യാത്രകളെ പുതിയ നിലവാരത്തിലേക്ക് ഉയർത്തുകയാണ്. ഇലക്ട്രിക് ട്രെയിനുകൾ ആയതിനാൽ യാത്ര സുഗമമായിരിക്കും.

ജിഎസ്ടി അടക്കം 30 രൂപ മുതലാണ് വന്ദേ ഭാരത് എക്സ്പ്രസ്സിലെ ടിക്കറ്റ് നിരക്ക്. ഇതിനു പുറമേ 20 യാത്രകൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള പ്രതിമാസ ടിക്കറ്റുകളും ലഭ്യമാണ്. 

Ten new Vande Bharat trains, featuring automatic sliding doors, CCTV security, and high speeds of up to 130 kmph, arrive in Kerala. These modern trains promise to ease travel and boost tourism across the state, with routes like Kollam-Tirunelveli and Thiruvananthapuram-Ernakulam.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version