പ്രവർത്തന സജ്ജമാകാനൊരുങ്ങി ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിലായ പുതിയ പാമ്പൻ പാലം. തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിന് മീതേ നിർമിച്ച പുതിയ പാമ്പൻ പാലത്തിലൂടെ ഓസിലേഷൻ മോണിറ്ററിങ് സിസ്റ്റം (OMS) എഞ്ചിൻ സ്പീഡ് റൺ വിജയകരമായി പൂർത്തിയാക്കി. 80 കിലോമീറ്റർ വേഗത്തിൽ പാലത്തിനു മുകളിലൂടെ നടത്തിയ ട്രയൽ റൺ പുതിയ പാമ്പൻ പാലത്തിന്റെ കരുത്ത് തെളിയിക്കുന്നു. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കാനുള്ള മറ്റ് നടപടികളിലേക്ക് കടക്കും.
എഞ്ചിനോടൊപ്പം മൂന്ന് കോച്ചുകൾ കൂടി ഘടിപ്പിച്ചാണ് പരീക്ഷണയോട്ടം നടത്തിയത്. 2.08 കിലോമീറ്റർ നീളമുള്ള വെർട്ടിക്കൽ ലിഫ്റ്റ് റെയിപ്പാലം നിർമിക്കുന്നതിനായി 550 കോടി രൂപയാണ് ചിലവ് വന്നിരിക്കുന്നത്. പാലത്തിന്റെ ബലം പരിശോധിക്കുന്നതിനായി സതേർൺ റെയിൽവേ നിരവധി പരീക്ഷണയോട്ടങ്ങൾ നടത്തിയിരുന്നു. അടിയിലൂടെ കപ്പലുകൾക്ക് കടന്നുപോകാവുന്ന തരത്തിലാണ് പാലത്തിന്റെ നിർമാണം.
പഴയ പാമ്പൻ പാലത്തിൽ അമിതമായ കുലുക്കം കണ്ടെത്തിയതിനെത്തുടർന്ന് 2022 ഡിസംബറിർ മുതൽ പഴയ പാലത്തിലൂടെയുള്ള റെയിൽ ഗതാഗതം നിർത്തിവെച്ചിരുന്നു.
The newly constructed Pamban vertical lift sea bridge in India has showcased its strength and precision during recent speed trials, achieving up to 121 kmph on the Mandapam-Rameswaram section. This milestone project, costing ₹550 crore, is set for commissioning in November, enhancing rail and maritime connectivity across the Palk Strait.