സുരക്ഷാ വർധനവിനും സുഖപ്രദമായ യാത്രയ്ക്കുമായി നാഗർക്കോവിൽ-ഗാന്ധിധാം എക്സ്പ്രസ്സിന്റെ റേക്കുകൾ എൽഎച്ച്ബി കോച്ചുകളാക്കി ഇന്ത്യൻ റെയിൽവേ. ഈ മാസം 26 മുതൽ ട്രെയിൻ എൽഎച്ച്ബി കോച്ചുകളുമായി ഓടിത്തുടങ്ങും.

സാധാരണ റേക്കുകളിൽ നിന്നും എൽഎച്ച്ബി കോച്ചുകളിലേക്കുള്ള മാറ്റെ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞും. സുരക്ഷയ്ക്കൊപ്പം മികച്ച രൂപകൽപനയ്ക്ക് പേരു കേട്ട എൽഎച്ച്ബി കോച്ചുകളിലെ യാത്ര സുഖപ്രദവുമാണ്. ആന്റി ടെലിസ്കോപിക് സംവിധാനം, അപകട തീവ്രത കുറയക്കുന്ന രൂപകൽപന എന്നിവയാണ് എൽഎച്ച്ബി കോച്ചുകളുടെ സവിശേഷത. മികച്ച സസ്പെൻഷൻ യാത്ര സുഖകരമാക്കുന്നു.

നാഗർക്കോവിൽ-ഗാന്ധിധാം എക്സ്പ്രസ്സിന്റെ കോച്ച് നിലയിലും റെയിൽവേ മാറ്റം വരുത്തിയിട്ടുണ്ട്. 1 എസി ടൂടയർ, 5 എസ് ത്രീടയർ, 11 സ്ലീപ്പർ ക്ലാസ്സുകൾ, 2 ജനറൽ സെക്കൻഡ് ക്ലാസ്, 1 ദിവ്യാംഗൻ കോച്ച് എന്നിങ്ങനെയാണ് പുതിയ കോച്ച് നില.

നാഗർക്കോവിലിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം, കോട്ടയം, മംഗലാപുരം വഴി ഗുജറാത്തിലെ ഗാന്ധിധാം വരെയുള്ള ട്രെയിനാണ് ഗാന്ധിധാം എക്സ്പ്രസ്സ്. കേരളമടക്കം ആറ് സംസ്ഥാനങ്ങളിലൂടെ ട്രെയിൻ കടന്നുപോകുന്നു. 

Starting November 26, 2024, the Nagercoil-Gandhidham Express will feature upgraded LHB coaches, offering enhanced safety, comfort, and accessibility. Discover the new coach composition and features.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version