ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ എന്ന ടോക് ഷോയുടെ അവതാരകനും സ്റ്റാൻഡപ്പ് കോമേഡിയനുമായ കപിൽ ശർമയുടെ ആദ്യ വരുമാനം 500 രൂപയായിരുന്നു. വെള്ളിവെളിച്ചത്തിൽ എത്തുന്നതിനു മുൻപ് ധാരാളം കഷ്ടതകൾ അനുഭവിച്ചിട്ടുള്ള താരത്തിന്റെ ഇന്നത്തെ ആസ്തി 300 കോടി രൂപയിലേറെയാണ്. ചിരിച്ചും ചിരിപ്പിച്ചും ലക്ഷക്കണക്കിന് ആരാധകരേയും കോടിക്കണക്കിന് രൂപയും നേടിയെടുത്ത കപിൽ ആഢംബര ജീവിതത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ്.

പഞ്ചാബിലെ അമൃത് സറിൽ ജനിച്ച കപിൽ ശർമ്മയുടെ പിതാവ് ജിതേന്ദ്ര കുമാർ ഹെഡ് കോൺസ്റ്റബിളായിരുന്നു. പത്താം തരം കഴിഞ്ഞപ്പോൾ തന്നെ കപിൽ അച്ഛനെ സഹായിക്കാനായി ചെറിയ ചെറിയ ജോലികൾ ചെയ്തു തുടങ്ങി. ടെലിഫോൺ ബൂത്തിലെ ജോലിയായിരുന്നു അതിൽ ആദ്യത്തേത്. 500 രൂപയായിരുന്നു മാസശമ്പളം. സാധാരണ ഗതിയിലുള്ള വിദ്യാഭ്യാസം നേടി ജോലിയൊന്നും ഇല്ലാതെ വന്നപ്പോൾ നാടകം പഠിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ കലാരംഗത്തേക്കുള്ള വരവ്. അതിനിടയിൽ പിതാവ് ക്യാൻസർ ബാധിച്ച് മരിച്ചത് ജീവിതം കൂടുതൽ ദുരിതത്തിലാക്കി. ‌

നാടകരംഗത്ത് നിന്നും പിന്നീട് കപിൽ സ്റ്റാൻഡപ്പ് കോമഡിയിലേക്ക് തിരിഞ്ഞു. 2013ൽ ഗ്രേറ്റ് ഇന്ത്യൻ ലോഫർ ചാലഞ്ച് വിജയിയായ കപിലിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അതേ വർഷം തന്നെ അദ്ദേഹം കോമഡി നൈറ്റ് വിത്ത് കപിൽ എന്ന പരിപാടിയുടെ അവതാരകനായി. ഇന്ന് ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ തുക പ്രതിഫലം വാങ്ങുന്ന താരമാണ് കപിൽ ശർമ. 2024ൽ സ്വന്തം കോമഡി ഷോ ആരംഭിച്ച അദ്ദേഹം ഒരു എപ്പിസോഡിന് അഞ്ച് കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. 2024ലെ കണക്ക് പ്രകാരം 300 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി.

കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ കപിലിന്റെ പേരിലുണ്ട്. മുംബൈയിലെ ആഢംബര വീടും പഞ്ചാബിലെ വലിയ ഫാം ഹൗസും ഇതിൽപ്പെടും. മെർസിഡേഴ്സ് ബെൻസ്, വോൾവോ, റേഞ്ച് റോവർ തുടങ്ങി നീണ്ട വാഹനനിരയുമുണ്ട്. കാശ് പൊടിച്ച് വിദേശ രാജ്യങ്ങളിൽ കുടുംബസമേതം ആർഭാട യാത്രകൾ നടത്തുന്നതാണ് താരത്തിന്റെ പ്രധാന വിനോദം.

Discover Kapil Sharma’s inspiring journey from humble beginnings to becoming one of India’s richest comedians, with a net worth of ₹300 crores, his career breakthroughs, Forbes ranking, and luxurious lifestyle.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version