രത്തൻ ടാറ്റയുടെ കൈവശമുണ്ടായിരുന്ന വ്യക്തിഗത ആവശ്യങ്ങൾക്കുള്ള ആയുധങ്ങൾ ലഭിക്കുക രത്തന്റെ സന്തത സഹചാരിയായിരുന്ന മെഹ്ലി മിസ്ത്രിക്ക്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഗൺ ലൈസൻസ് ഉടമയായിരുന്ന രത്തൻ ടാറ്റ അപൂർവമായേ അവ ഉപയോഗിച്ചിരുന്നുള്ളൂ. വിൽപത്രം പ്രകാരം ഓരോ പിസ്റ്റൾ, ഷോട്ട് ഗൺ, റൈഫിൾ എന്നിവയാണ് മിസ്ത്രിക്ക് ലഭിക്കുക. മെഹ്ലി മിസ്ത്രി ടാറ്റ ട്രസ്റ്റിലെ ട്രസ്റ്റി കൂടിയാണ്.
എന്നാൽ ഇവ വെറും ആയുധങ്ങൾ അല്ല എന്നാണ് റിപ്പോർട്ട്. രത്തൻ ടാറ്റയുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുള്ളവയായിരുന്നു അവ. ഈ തോക്കുകളെല്ലാം അദ്ദേഹത്തിന് താവഴിയായി കൈമാറി ലഭിച്ചതാണ്. ഇതിൽ ഒരു തോക്ക് ടാറ്റ മുന ചെയർമാൻ സുമന്ത് മൂൽഗോക്കർ രത്തൻ ടാറ്റയ്ക്ക് സമ്മാനമായി നൽകിയതാണ്. മറ്റ് രണ്ടെണ്ണം രത്തന്റെ പിതാവ് നേവൽ ടാറ്റയുടേതും സാക്ഷാൽ ജെആർഡി ടാറ്റയുടേതുമാണ്. ഈ മുന്ന് പേരോടും വളരെ അടുപ്പം പുലർത്തിയിരുന്നതുകൊണ്ടു തന്നെ അവർ ഉപയോഗിച്ച തോക്കുകൾ രത്തൻ ടാറ്റയ്ക്ക് വൈകാരിക അടുപ്പം ഉള്ളതായിരുന്നു.
ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള തോക്ക് ലഭിക്കാൻ മിസ്ത്രി ലൈസൻസിന് അപേക്ഷിക്കണം. ഇന്ത്യൻ ആയുധ നിയമപ്രകാരം ഇത്രയും തോക്കുകൾ കൈവശം വെയ്ക്കാൻ ആവില്ല. അങ്ങനെയെങ്കിൽ തോക്കിന്റെ ഫയറിങ് ഒഴിവാക്കി പ്രദർശന വസ്തുവായി തോക്ക് സൂക്ഷിക്കാം.
Ratan Tata’s will reveals a unique legacy, including his prized firearms and beachfront Alibaug property, entrusted to Mehli Mistry. Explore Tata’s deep personal connections and his friendship with Mistry.