ഇന്ത്യയിൽ ആദ്യമായി ലേർണിങ് ആക്സിലറേറ്റർ (Learning Accelerator) പദ്ധതി ആരംഭിച്ച് അമേരിക്കൻ ടെക് ഭീമനും ചാറ്റ് ജിപിടി (ChatGPT) പേരന്റ് കമ്പനിയുമായ ഓപ്പൺ എഐ (OpenAI). വിദ്യാഭ്യാസ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൂടുതൽ പ്രാപ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലേർണിങ് ആക്സിലറേറ്റർ പദ്ധതിയടക്കം ഇന്ത്യയിൽ വമ്പൻ ലക്ഷ്യങ്ങളുമായാണ് ഓപ്പൺ എഐ മുന്നോട്ടുപോകുന്നത്.

ലോകത്ത് ആദ്യമായാണ് ഓപ്പൺ എഐ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രധാന ഭാഗമായ ChatGPT Study Mode ഇന്ത്യൻ വിദ്യാഭ്യാസ പാഠ്യക്രമങ്ങൾക്ക് ഉയർന്ന ഗുണമേന്മയുള്ള ഉത്തരങ്ങൾ നൽകാൻ രൂപകൽപന ചെയ്‌തതാണ്. പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എഐ അടിസ്ഥാനത്തിലുള്ള പഠനോപകരണങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കും. ഇതോടൊപ്പം ഓപ്പൺ എഐ ഐഐടി മദ്രാസിന് (IIT Madras) ₹4.5 കോടി രൂപയുടെ ഗവേഷണ ഗ്രാന്റും പദ്ധതിയുടെ ഭാഗമായി അനുവദിച്ചിട്ടുണ്ട്. എഐയും മാനസികശാസ്ത്രവും സംയോജിപ്പിച്ച് പഠനഫലം മെച്ചപ്പെടുത്തുന്നതിനായുള്ള ഗവേഷണമാണ് ഇതിലൂടെ നടത്തുന്നത്.
നേരത്തെ ഓപ്പൺ എഐ ഇന്ത്യയിൽ ആദ്യ ഓഫീസ് തുറക്കാൻ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. വരും മാസങ്ങളിൽ ഡൽഹിയിൽ കോർപ്പറേറ്റ് ഓഫീസ് ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. ഇന്ത്യൻ ഗവൺമെന്റുമായും വ്യവസായങ്ങളുമായും കൂടുതൽ സഹകരണവും കമ്പനി തേടുന്നുണ്ട്.
OpenAI’s India-first Learning Accelerator aims to make AI more accessible in education by providing AI-based tools and a research grant to IIT Madras.