ഐപിഎൽ മത്സരങ്ങളോളം തന്നെ വീറും വാശിയും നിറഞ്ഞവയാണ് ഐപിഎൽ മിനി ലേലങ്ങളും. 2026 ഐപിഎല്ലിലേക്ക് ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ 25.20 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയിരിക്കുകയാണ്. ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ വില കൂടിയ താരവും ഏറ്റവും വില കൂടിയ വിദേശ താരവുമാണ് ഗ്രീൻ. ഈ സാഹചര്യത്തിൽ മുൻ വർഷങ്ങളിലെ ചില വിലകൂടിയ ഐപിഎൽ താരങ്ങളെ കുറിച്ചറിയാം.

2025 ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജെയിന്റ്സ് 27 കോടി രൂപ ചിലവിൽ സ്വന്തമാക്കിയ ഋഷഭ് പന്ത് ആണ് ക്രിക്കറ്റ് മാമാങ്കത്തിലെ ഏറ്റവും വില കൂടിയ താരം. ഡൽഹി ക്യാപിറ്റൽസിൽ നിന്നാണ് ഋഷഭ് എൽഎസ്ജി ക്യാപ്റ്റനായി എത്തിയത്. വൻ തുക ചിലവഴിച്ച് ടീമിലെത്തിച്ചെങ്കിലും മോശം പ്രകടനമാണ് പന്ത് 2025 ഐപിഎല്ലിൽ പുറത്തെടുത്തത്. 13 മത്സരങ്ങളിൽ നിന്ന് വെറും 150 റൺസാണ് അദ്ദേഹത്തിന് നേടാനായത്. ക്യാപ്റ്റൻ എന്ന നിലയിലും അദ്ദേഹം പരാജയമായതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഎൽ ട്രാൻസ്ഫർ ഏറ്റവും ഡിസാസ്റ്റർ തീരുമാനം എന്നും അറിയപ്പെട്ടു.

2024 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനായ ശ്രേയസ് അയ്യറെ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. പഞ്ചാബിലും ക്യാപ്റ്റൻ സ്ഥാനത്ത് തുടർന്ന ശ്രേയസ്, ടീമിനെ ഫൈനലിലെത്തിച്ചു. ക്യാപ്റ്റൻസി മികവിനൊപ്പം ബാറ്റ് കൊണ്ടും തിളങ്ങിയ താരം 600ലധികം റൺസും ആറ് അർധസെഞ്ച്വറികളും നേടി ടീമിനെ ഫൈനൽ വരെയത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കാമറൂൺ ഗ്രീനിനു ശേഷം, ഐപിഎല്ലിലെ ഏറ്റവും വില കൂടിയ താരമാണ് മിച്ചൽ സ്റ്റാർക്ക്. 2024ൽ 24.75 കോടി രൂപയ്ക്ക് കൊൽക്കത്തയാണ് താരത്തെ സ്വന്തമാക്കിയത്. 2025ൽ 23.75 കോടി രൂപയ്ക്ക് വെങ്കടേഷ് അയ്യറിനെ കൊൽക്കത്ത സ്വന്തമാക്കിയതും വമ്പൻ ബിഡ്ഡിങ്ങിലൂടെയായിരുന്നു. അതേസമയം, പാറ്റ് കമ്മിൻസിനെ സൺറൈസേഴ്സ് ഹൈദരാബാദ് 2024 ഐപിഎല്ലിൽ ടീമിലെത്തിച്ചത് 20.50 കോടി രൂപയ്ക്കാണ്.

Discover the most expensive players in IPL history. From Rishabh Pant’s ₹27 Cr deal to Cameron Green’s recent ₹25.20 Cr move to KKR, here are the record-breaking bids.

Share.
Leave A Reply

Exit mobile version