യുദ്ധത്തിൽ തകർന്ന സിറിയയുടെ പുനർനിർമാണത്തിനായി ഇന്ത്യ-ജോർദാൻ സഹകരണത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡിയുടെ ജോർദാൻ സന്ദർശനത്തിനിടെയാണ് ആഹ്വാനം. അതേസമയം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ടെൽ അവീവിൽ ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണ പ്രകടിപ്പിച്ചതും, പശ്ചിമേഷ്യയിൽ പ്രധാന പങ്ക് വഹിക്കാനുള്ള ഇന്ത്യൻ സന്നദ്ധതയുടെ തെളിവാകുകയാണ്.

ജോർദാനിൽ റെയിൽവേയും നെക്സ്റ്റ് ജെൻ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അബ്ദുല്ല രണ്ടാമൻ രാജാവ് പങ്കുവെച്ചതായി പ്രധാനമന്ത്രി മോഡി പറഞ്ഞു. ഇന്ത്യ-ജോർദാൻ ബിസിനസ് ഫോറത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറർ്ർത്. കൂടിക്കാഴ്ചയിൽ, സിറിയയിലെ അടിസ്ഥാന സൗകര്യ പുനർനിർമാണ ആവശ്യങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യൻ, ജോർദാൻ കമ്പനികൾക്ക് ഈ ആവശ്യകതകൾ ഒരുമിച്ച് പരിഹരിക്കുന്നതിന് സഹകരിക്കാൻ കഴിയുമെന്നും മോഡി കൂട്ടിച്ചേർത്തു.
ഗാസയിലെ വംശഹത്യ തടയുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ജോർദാൻ നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ച മോഡി പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരണമെന്നും ആഹ്വാനം ചെയ്തു. ഇന്ത്യാ-ജോർദാൻ നയതന്ത്ര ബന്ധത്തിന്റെ 75ആം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് മോദിയുടെ സന്ദർശനം. 37 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജോർദാനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.
PM Narendra Modi visits Jordan to mark 75 years of diplomatic ties. He praised Jordan’s peace efforts in Gaza and called for India-Jordan cooperation in rebuilding Syria.