മുന്നേറ്റത്തിന്റെ ട്രാക്കിലാണ് ഇന്ത്യൻ റെയിൽവേ. 2025 നവംബർ വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയുടെ ബ്രോഡ് ഗേജ് റെയിൽ നെറ്റ്‌വർക്ക് 69,427 റൂട്ട്കിലോമീറ്റർ (RKMs) വൈദ്യുതിവൽകരിച്ച് റെയിൽ വികസനത്തിൽ നാഴികക്കല്ലായ നേട്ടം കൈവരിച്ചു. ഏതാണ്ട് 99.2% ആണിത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ മാത്രം 46,900 RKMs വൈദ്യുതിവത്കരിച്ചത് ഈ മുന്നേറ്റത്തിന്റെ തെളിവാണ്.

സ്വിറ്റ്സർലാൻഡ്: റെയിൽ നെറ്റ്‌വർക്ക് മുഴുവനായും (100%) വൈദ്യുതിവൽകരിച്ച രാജ്യമാണ് സ്വിറ്റ്സർലാൻഡ്. ഹൈഡ്രോ ഇലക്ട്രിക് പവർ ഉപയോഗിച്ച് ആധുനിക സാങ്കേതികവിദ്യകളോടെ, ഏറ്റവും കഠിന ഭൂമിശാസ്ത്രത്തിലും ഉയർന്ന യാത്രാസൗകര്യം ഉറപ്പാക്കുന്നു.

ചൈന: ലോകത്തിലെ ഏറ്റവും വലിയ ഹൈസ്പീഡ് റെയിൽ നെറ്റ്‌വർക്ക് അടക്കം വൻ മുന്നേറ്റമാണ് ചൈന റെയിൽ രംഗത്ത് നടത്തിയിട്ടുള്ളത്. പ്രധാന കോറിഡോറുകൾ മുഴുവനായും വൈദ്യുതീകരിച്ചിട്ടും, ചില ചരക്ക് റൂട്ടുകളും ദുർബല റൂട്ടുകളും ഡീസൽ ലൊക്കോമോട്ടീവിൽ പ്രവർത്തിക്കുന്നു. മൊത്തം വൈദ്യുതീകരണം 82% ആണ്.

ജപ്പാൻ: പ്രധാന പാസഞ്ചർ കോറിഡോറുകൾ, പ്രത്യേകിച്ച് ഷിങ്കാൻസൻ റൂട്ടുകൾ, മുഴുവനായും വൈദ്യുതീകരിച്ചിരിക്കുന്നു. ഗ്രാമീണ മേഖലകളിലെ ചെറിയ ലൈനുകൾ മാത്രമാണ് ഇപ്പോഴും ഇലക്ട്രിക് അല്ലാതെ തുടരുന്നത്. മൊത്തം വൈദ്യുതീകരണം 64% ആണ്.

സ്പെയിൻ: യൂറോപിലെ ഏറെ ദൈർഘ്യമുള്ള ഹൈസ്പീഡ് നെറ്റ്‌വർക്ക് ഉള്ള സ്പെയിനിലെ റെയിൽവേ വലിയ തോതിൽ വൈദ്യുതവത്കരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പരമ്പരാഗത ലൈനുകൾ ഭാഗികമായി ഡീസൽ ലൊക്കോമോട്ടീവിലാണ്. മൊത്തം വൈദ്യുതീകരണം 67% ആണ്.

ഫ്രാൻസ്: പ്രധാന ഹൈസ്പീഡ് റൂട്ടുകളും പ്രധാന ലൈൻ റൂട്ടുകളും വൈദ്യുതവത്കരിച്ചിട്ടുണ്ടെങ്കിലും, ഗ്രാമീണ മേഖലകളിലെ റീജിയണൽ സർവീസുകൾ ഡീസലിൽ പ്രവർത്തിക്കുന്നു. ഫ്രഞ്ച് റെയിൽവേുടെ മൊത്തം വൈദ്യുതീകരണം 60% ആണ്.

ഇങ്ങനെ, ഇന്ത്യയുടെ ബ്രോഡ് ഗേജ് റെയിൽവേ വൈദ്യുതീകരണം 99.2% എന്ന നിലയിൽ സ്വിറ്റ്സർലാൻഡിന്റെ നൂറ് ശതമാനം എന്ന നേട്ടത്തിനോട് അടുത്തുനിൽക്കുന്നു. സമീപഭാവിയിൽ, ഇന്ത്യ പൂർണമായും വൈദ്യുത റെയിൽവേ നെറ്റ്‌വർക്ക് ഉള്ള ലോകത്തിലെ ഏറ്റവും വലിയ രാജ്യമായി മാറും.

With 69,427 RKM electrified, Indian Railways is on the verge of becoming the world’s largest 100% electric rail network. See how India compares to Switzerland, China, and Japan in green energy adoption.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version