ഇന്ത്യയിലെ ബിസിനസിനെക്കുറിച്ച് സംസാരിക്കുമ്പോൾ കടന്നുവരുന്ന രണ്ടു പ്രധാന പേരുകളാണ് റിലയൻസ് മേധാവി മുകേഷ് അംബാനിയുടേതും അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയുടേതും. ഊർജ്ജം മുതൽ തുറമുഖങ്ങൾ വരേയും ടെലികോം മുതൽ അടിസ്ഥാന സൗകര്യങ്ങൾ വരേയും നീളുന്ന ബിസിനസ് സാമ്രാജ്യമാണ് ഇവരുടേത്. ഇരുവരുടേയും വിദ്യാഭ്യാസ യോഗ്യതകളും ഇടയ്ക്ക് തലക്കെട്ടിൽ നിറയാറുണ്ട്.

1957 ഏപ്രിൽ 19 ന് ഇപ്പോൾ യെമന്റെ ഭാഗമായ ഏദനിലാണ് മുകേഷ് അംബാനി ജനിച്ചത്. പിന്നീട് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്കെത്തിയ അദ്ദേഹം ഗ്വാളിയോറിലെ സിന്ധ്യ സ്കൂൾ, മുംബൈയിലെ ഹിൽ ഗ്രേഞ്ച് എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ ചേർന്നു, തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ എംബിഎ പ്രോഗ്രാമിൽ ചേർന്ന അദ്ദേഹം പക്ഷേ 1980ൽ റിലയൻസ് ഇൻഡസ്ട്രീസിൽ ചേരാനായി ഇന്ത്യയിലേക്ക് തിരിച്ചു. സാങ്കേതിക പരിജ്ഞാനത്തിൽ അടിത്തറ പാകാൻ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം അദ്ദേഹത്തെ സഹായിച്ചു. ജാംനഗർ റിഫൈനറി പോലുള്ള പദ്ധതികൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചപ്പോഴും പിന്നീട് റിലയൻസിനെ ടെലികമ്മ്യൂണിക്കേഷനിലേക്കും ഡിജിറ്റൽ നെറ്റ്‌വർക്കുകളിലേക്കും വ്യാപിപ്പിച്ചപ്പോഴും ആ പാഠങ്ങൾ അദ്ദേഹത്തിന് കരുത്തായി.

1962 ജൂൺ 24 ന് ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഗൗതം അദാനി ജനിച്ചത്. ഷേത്ത് ചിമൻലാൽ നാഗിന്ദാസ് വിദ്യാലയത്തിൽ പഠിച്ചെങ്കിലും 16ആം വയസ്സിൽ പഠനം ഉപേക്ഷിച്ചു. സ്കൂൾ വിദ്യാഭ്യാസം നേരത്തെ ഉപേക്ഷിച്ച അദ്ദേഹം ചെറുപ്പം മുതൽ തന്നെ വ്യാപാരവും പ്രവർത്തനങ്ങളും കൈകാര്യം ചെയ്തു. അതായിരുന്നു അദ്ദേഹത്തിന്റെ ‘ബിസിനസ് പഠനം.’ കൗമാരത്തിൽ തന്നെ വജ്ര മേഖലയിലെ ജോലിക്കായി അദ്ദേഹം മുംബൈയിലേക്ക് താമസം മാറി. 1981 ആയപ്പോഴേക്കും അദ്ദേഹം തന്റെ മൂത്ത സഹോദരന്റെ പ്ലാസ്റ്റിക് ബിസിനസ്സ് കൈകാര്യം ചെയ്യാൻ അഹമ്മദാബാദിലേക്ക് മടങ്ങി. ഇറക്കുമതി, കയറ്റുമതി, വിതരണ ശൃംഖലകൾ എങ്ങനെ പ്രവർത്തിക്കുന്നുന്നുവെന്ന അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തിൽ വിലപ്പെട്ടതായി. 1988ൽ അദ്ദേഹം സ്ഥാപിച്ച അദാനി ഗ്രൂപ്പിന്റെ ആരംഭ പോയിന്റും അതായിരുന്നു. ജോലിയിൽ നിന്ന് അദാനി പഠിച്ചു. ഓരോ തീരുമാനവും, ഓരോ അപകടസാധ്യതയും, ഓരോ ഇടപാടും അദ്ദേഹത്തിന് പുതിയ പാഠങ്ങളായി.

അംബാനിയും അദാനിയും വളരെ വ്യത്യസ്തമായ വഴികളിലൂടെയാണ് സഞ്ചരിച്ചത്, പക്ഷേ രണ്ടുപേരും വ്യവസായങ്ങളിലുടനീളം സ്വാധീനമുള്ള വൻ ബിസിനസുകൾ നടത്തുകയെന്ന ഒരേ ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്നു. അംബാനിയുടെ വിദ്യാഭ്യാസം ഘടനാപരമായിരുന്നു, അത് അദ്ദേഹത്തിന് അറിവും മാർഗനിർദേശവും പ്രശ്നങ്ങളെ സമീപിക്കാനുള്ള മാർഗവും നൽകി. നേരെതിരിച്ച് അദാനിയുടെ പഠനം നേരിട്ടുള്ളതും പ്രായോഗികവുമായിരുന്നു. ഇരുവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ കാണിക്കുന്നു. ഘടനാപരമായ വിദ്യാഭ്യാസത്തിന്റെയും മാർഗനിർദേശത്തിന്റെയും മൂല്യത്തെ അംബാനി എടുത്തുകാണിക്കുന്നു. മുൻകൈയുടെയും പ്രവൃത്തിയിലൂടെയുള്ള പഠനത്തിന്റെയും മൂല്യമാണ് അദാനിയിൽ കാണാനാകുക. 

Discover the educational background of India’s top billionaires. From Mukesh Ambani’s engineering degree to Gautam Adani’s practical business learning, see how they built their empires.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version