ഐപിഒ ലിസ്റ്റിംഗിനും, തൊട്ടുപിന്നാലെ ഓഹരി വില ഉയർന്നതോടെയും ശ്രദ്ധനേടുകയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ (Meesho). മീഷോയിലെ 47.25 കോടി ഓഹരികളുമായി കമ്പനി സഹസ്ഥാപകൻ വിദിത് ആത്രേ (Vidit Aatrey) ഇതോടെ ബില്യണേർ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്. നിലവിൽ  9,128 കോടി രൂപയാണ് കമ്പനിയിൽ അദ്ദേഹത്തിന്റെ കൈവശമുള്ള മൂല്യം. ഏകദേശം 31.6 കോടി ഓഹരികളുള്ള മീഷോ സഹസ്ഥാപകൻ സഞ്ജീവ് ബൺവാളിന് ഇപ്പോൾ ഏകദേശം 6,099 കോടി രൂപയുടെ ഓഹരികളുമുണ്ട്.

2015ൽ വിദിത് ആത്രേയും സഞ്ജീവ് ബൺവാളും ചേർന്ന് സ്ഥാപിച്ച മീഷോ, ഇന്ത്യയിലെ മുൻനിര സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൊന്നായി വളർന്നു. സോഷ്യൽ മീഡിയ, മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് റീസെല്ലർമാർ വഴി വ്യക്തികൾക്കും ചെറുകിട ബിസിനസുകൾക്കും ഉത്പന്നങ്ങൾ വിൽക്കാൻ കമ്പനി അവസരമൊരുക്കുന്നു. വർഷങ്ങളായി, മെറ്റാ, സോഫ്റ്റ്ബാങ്ക്, സെക്വോയ ക്യാപിറ്റൽ, വൈ കോമ്പിനേറ്റർ, നാസ്പേഴ്‌സ്, എലിവേഷൻ ക്യാപിറ്റൽ എന്നിവയുൾപ്പെടെ വമ്പൻ ആഗോള നിക്ഷേപകരെ മീഷോ ആകർഷിച്ചിട്ടുണ്ട്. ശക്തമായ നിക്ഷേപക പിന്തുണ കമ്പനിയെ അതിന്റെ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും രാജ്യത്തുടനീളം വിൽപനക്കാരുടെ അടിത്തറ വികസിപ്പിക്കാനും സഹായിച്ചു.

മീഷോയുടെ ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ നിലകളിലാണ് വിദിത് ആത്രേ നിലവിൽ സേവനമനുഷ്ഠിക്കുന്നത്. ഐഐടി ഡൽഹിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം കമ്പനിയുടെ ലോങ് ടേം സ്ട്രാറ്റജി, ഓവറോൾ ഡയറക്ഷൻ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഐടിസി ലിമിറ്റഡ്, ഇൻമോബി തുടങ്ങിയ കമ്പനികളിലെ പ്രവർത്തന പരിചയവുമായാണ് അദ്ദേഹം മീഷോ ആരംഭിക്കുന്നത്. സ്റ്റാർട്ടപ്പ് സ്ഥാപകൻ എന്ന നിലയിൽ വിദിത് ആത്രേയുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തു. 2018ൽ ഫോർബ്സ് ഏഷ്യയുടെ 30 അണ്ടർ 30, ഫോർബ്സ് ഇന്ത്യയുടെ 30 അണ്ടർ 30, 2019ൽ ഒൺട്രൊപ്രൊണർ മാഗസിന്റെ 35 അണ്ടർ 35, 2021, 2024, 2025 വർഷങ്ങളിൽ ഫോർച്യൂൺ ഇന്ത്യയുടെ 40 അണ്ടർ 40 ലിസ്റ്റുകളിൽ അദ്ദേഹം ഇടം നേടി.

Following Meesho’s successful IPO listing, co-founder Vidit Aatrey enters the billionaire club with a stake worth ₹9,128 crore. Learn more about his journey.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version