ടാറ്റ ഗ്രൂപ്പിൽ തന്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് പുതിയ ചെയർമാൻ നോയൽ ടാറ്റയുടെ മകൻ നെവിൽ ടാറ്റ. സ്റ്റാ‌ർ ബസാറിന്റെ തലവനായ നെവിൽ കമ്പനിയിൽ നിരവധി സ്ഥാനങ്ങൾ വഹിക്കുന്നു. ടാറ്റയുടെ ഫാഷൻ ബ്രാൻഡായ സുഡിയോയുടെ വളച്ചയ്ക്ക് പിന്നിൽ നെവിലിന്റെ നേതൃത്വമായിരുന്നു. ടാറ്റാ ട്രസ്റ്റിന്റെ ട്രസ്റ്റി കൂടിയാണ് നെവിൽ.

രത്തൻ ടാറ്റയുടെ മരുമകനും ടാറ്റയുടെ നിർണായക സ്ഥാനങ്ങൾ വഹിക്കുന്ന ആളായിട്ടും നെവിലിന്റെ പേര് രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ പരാമർശിച്ചിട്ടില്ല. നെവിലിന്റെ മാത്രമല്ല നോയലിന്റെ മറ്റ് മക്കളായ ലേ ടാറ്റയുടേയും മായയുടേയും പേരുകളും രത്തൻ ടാറ്റയുടം വിൽപത്രത്തിൽ ഇടം നേടിയില്ല.

പ്രമുഖ വ്യവസായി വിക്രം കിർലോസ്കറിന്റെ മകൾ മാനസി കിർലോസ്കർ ആണ് നെവിലിന്റെ ഭാര്യ. ലണ്ടണിലെ ബായസ് ബിസിനസ് സ്കൂലിൽ പഠിച്ച നെവിൽ പിതാവ് നോയൽ ടാറ്റയുടെ നിർദേശാനുസരണമാണ് യുകെയിൽനിന്നും ഇന്ത്യയിലെത്തി ടാറ്റയ്ക്കൊപ്പം ചേർന്നത്.

Neville Tata, son of Noel Tata, is becoming a key figure in Tata Group. As head of Star Bazaar, he is poised for greater leadership responsibilities with guidance from his father. Learn more about Neville’s journey and potential future leadership roles.

Share.

Comments are closed.

Exit mobile version