ഇനി മുതൽ ഹിന്ദു, സിഖ് യാത്രക്കാർക്ക് ഹലാൽ ഭക്ഷണം നൽകില്ലെന്നും ഹലാൽ ഭക്ഷണം ആവശ്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാമെന്നും എയർ ഇന്ത്യ അറിയിച്ചു. മുസ്ലിം മീൽ (MOML) എന്ന മീൽ ഓപ്ഷൻ ബുക്ക് ചെയ്താൽ ഹലാൽ സെർട്ടിഫൈഡ് ഭക്ഷണം ലഭ്യമാക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
വിവിധ വിശ്വാസികളായ യാത്രക്കാരുടെ വിശ്വാസത്തേയും ഭക്ഷ്യ തിരഞ്ഞെടുപ്പിനേയും മാനിച്ചാണ് എയർ ഇന്ത്യയുടെ നീക്കം. എയർ ഇന്ത്യ വിമാനങ്ങളിൽ ഹിന്ദു-സിഖ് യാത്രക്കാർ നിർബന്ധിതമായും വിശ്വാസങ്ങൾക്ക് വിരുദ്ധമായും ഹലാൽ സെർട്ടിഫൈഡ് ഭക്ഷണം കഴിക്കേണ്ടി വരുന്നു എന്ന് വർഷങ്ങളായി ആരോപണമുണ്ടായിരുന്നു. ഇതിന് പരിഹാരമാകുന്നതാണ് എയർ ഇന്ത്യയുടെ പുതിയ നീക്കം. പുതിയ നീക്കത്തിലൂടെ എയർ ഇന്ത്യ നോൺ ഹലാൽ-നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പും.
മുൻപ് എയർ ഇന്ത്യ ഹിന്ദു മീൽ, മുസ്ലിം മീൽ എന്ന രീതിയിൽ ഭക്ഷണത്തെ വേർതിരിച്ചത് മതസ്പർദ്ധ വളർത്തുന്നു എന്ന് ആരോപണമുണ്ടായിരുന്നു. പുതിയ രീതി പ്രകാരം MOML മീലുകൾ സ്പെഷ്യൽ മീലുകളായാണ് വരിക.
Air India has announced a new meal policy to accommodate diverse religious dietary needs by serving non-halal meals to Hindu and Sikh passengers while providing halal options through a pre-bookable Muslim Meal (MOML). This move aims to respect passengers’ faith-based food preferences.