വിസ്താര എയലൈൻസുമായി ലയിച്ചതോടെ ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യയ്ക്ക് വർഷത്തിൽ അഞ്ഞൂറ് കോടിയിലധികം രൂപ ലാഭിക്കാനാകും. ഓപറേഷൻസ്, ഇന്ധനം, ലോഞ്ചുകൾ, ക്യാറ്ററിങ് തുടങ്ങിയവയിലൂടെയാണ് എയർ ഇന്ത്യയ്ക്ക് ഇത്രയും തുക ലാഭിക്കാനാകുക. എയർ ഇന്ത്യയുടെ വിഹാൻ.എഐ എന്ന അഞ്ച് വർഷം നീളുന്ന പദ്ധതിയുടെ ഭാഗമാണ് വിസ്താര-എയർ ഇന്ത്യ ലയനം. ഇന്ത്യിൽ ആരംഭിച്ച് പത്ത് വർഷത്തിനിടയിൽ ഒരിക്കൽ പോലും വിസ്താര ലാഭത്തിലെത്തിയിരുന്നില്ല.
എയർ ഇന്ത്യയുടെ ബ്രാൻഡ് വാല്യു വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം കൂടുതൽ ലാഭകരമായി മുന്നോട്ട് പോകുക എന്ന ഉദ്ദേശ്യവും ലയനത്തിനു പിന്നിലുണ്ട്. 2027 സാമ്പത്തിക വർഷം ആകുമ്പോഴേക്കും 1800 കോടിയുടെ ലാഭമാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനു പുറമേ വാർഷിക ലാഭമായ 500 കോടി എയർ ഇന്ത്യയ്ക്ക് ഏവിയേഷൻ മേഖലയിൽ വൻ നേട്ടം നൽകും. ചിലവ് ചുരുക്കലിനും കൂടുതൽ കാര്യക്ഷമ പ്രവർത്തനത്തിനും ഇത് സഹായിക്കും.
ഏവിയേഷൻ രംഗത്തെ സമ്മർദങ്ങളെ ചെറുക്കാനും ലയനം സഹാകരമാകും. ഇന്ധന ലാഭത്തിനൊപ്പം ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളിലെ മറ്റുള്ളവരുമായുള്ള മത്സരത്തിലും ലയനം എയർ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. വാർഷിക ചിലവിലെ കുറവും അതിലൂടെ എയർ ഇന്ത്യയ്ക്ക് ലഭിക്കുന്ന ലാഭവും ടിക്കറ്റ് നിരക്ക് അടക്കമുള്ള കാര്യങ്ങളിൽ യാത്രക്കാർക്കും ഗുണകരമാകും.
Air India and Vistara merge, marking a new era under Tata Group’s leadership. The merger aligns with Air India’s Vihaan.AI strategy, targeting ₹1,800 crore in cost savings by FY27. This unified entity aims for profitability by 2027, strengthening its market position as India’s only full-service airline.