രാജ്യത്തുള്ള സ്വർണത്തിന്റെ കരുതൽ ശേഖരം കൂട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ആകെയുള്ള 854.7 ടൺ സ്വർണം കരുതൽ ശേഖരത്തിൽ 510.5 ടൺ സ്വർണം റിസർവ് ബാങ്ക് രാജ്യത്തേക്ക് തിരിച്ചെത്തിച്ചു. 2022 മുതൽ 2024 വരെ ഇരുന്നൂറ് ടണ്ണിലധികം സ്വർണമാണ് റിസർവ് ബാങ്ക് റിസർവിലേക്ക്  തിരിച്ചെത്തിച്ചത്. നിലവിൽ തിസരിച്ചെത്തിച്ച സ്വർണം ആർബിഐയുടെ വിവിധ നിലവറകളിലായി സൂക്ഷിച്ചിരിക്കുകയാണ്. മുംബൈയിലെ വോൾട്ടുകളിലാണ് ആർബിഐയുടെ ലോക്കലൈസ്ഡ് കരുതൽ സ്വർണം കൂടുതലും സൂക്ഷിച്ചിട്ടുള്ളത്.

വിദേശത്ത് സൂക്ഷിച്ച സ്വർണം വ്യാപാര-വരുമാനത്തിന് ഉപയോഗിക്കാൻ എളുപ്പമാണ്. എന്നാൽ വർധിച്ച് വരുന്ന അന്താരാഷ്ട്ര സംഘർഷങ്ങളാണ് സ്വർണം വൻ തോതിൽ തിരിച്ചെത്തിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്. റഷ്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം യുഎസ് കുറച്ച് മുൻപ് റദ്ദാക്കിയിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഏത് നിമിഷവും കരുതൽ സ്വർത്തിന്റെ കാര്യത്തിൽ ഉണ്ടാകാം. ഇതിനു പുറമേ സ്റ്റോറേജ് ഫീസ്, ഇൻഷുറൻസ് തുക തുടങ്ങിയ ദശലക്ഷക്കണക്കിന് വരുന്ന തുക സ്വർണം സ്വരാജ്യത്ത് സൂക്ഷിക്കുന്നതിലൂടെ ലാഭിക്കാം എന്ന് ആർബിഐ വൃത്തങ്ങൾ അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ സൂക്ഷിക്കന്നതിനേക്കാൾ നമ്മുടെ രാജ്യത്ത് തന്നെ കരുതൽ ശേഖരം സൂക്ഷിക്കുന്നതാണ് സുരക്ഷിതമെന്നും ആർബിഐ അവകാശപ്പെടുന്നു.

മുൻപ് വർഷത്തിൽ അഞ്ച് ടൺ വെച്ച് സ്വർണം കരുതൽ ശേഖരത്തിലേക്ക് തിരിച്ച് കൊണ്ടു വരുന്നതിന് പകരമാണ് ഇപ്പോൾ വൻ തോതിൽ ഇന്ത്യ സ്വർണം തിരിച്ചെത്തിക്കാൻ ആരംഭിച്ചിരിക്കിന്നത്. 106.8 ടൺ, 102.2 ടൺ സ്വർണമാണ് ഒറ്റയടിക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിലും നടപ്പ് സാമ്പത്തിക വർഷത്തിലുമായി തിരിച്ചെത്തിച്ചത്. ഇപ്പോൾ ബാക്കിയുള്ള കരുതൽ ശേഖരത്തിൽ 300 ടണ്ണിലധികം യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ്. പത്ത് ടൺ സ്വർണം കരുതൽ ശേഖരമായി സ്വിറ്റ്സർലാൻഡിലെ ബാങ്ക് ഓഫ് ഇന്റർനാഷനൽ സെറ്റിൽമെൻ്റിലുമുണ്ട്. യുഎസ്സിലെ ഫെഡറൽ റിസർവ് ബാങ്കിലും 

The Reserve Bank of India (RBI) has repatriated a significant portion of its gold reserves, with 510.5 tonnes now stored domestically as of September 2024. This shift, prompted by geopolitical concerns and economic uncertainties, reflects India’s strategic efforts to secure national wealth.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version