കേരളത്തിന്റെ വികസനചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒരു ലക്ഷം കണ്ടെയ്നർ ചരക്ക്  കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞം. നവംബർ ഒൻപത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. അദാനി പോർട്ട്സ് പ്രതീക്ഷിച്ചതിനുമപ്പുറം 1,00807 TEU – twenty-foot equivalent unit കണ്ടെയ്നർ ആണ്  ഇവിടെ കൈകാര്യം ചെയ്തത് . ട്രയൽ റൺ ആരംഭിച്ച് 4 മാസങ്ങൾ പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പൻ ചരക്ക് കപ്പലുകൾ കേരളത്തിന്റെ തീരത്തെത്തിക്കൊണ്ടിരിക്കുന്നു .



 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തിൽ  ഇതുവരെ സർക്കാരിന്  ലഭിച്ചത്. രാജ്യത്തെ ഏക ഓട്ടോമാറ്റിക്‌ തുറമുഖമായ വിഴിഞ്ഞത്തുനിന്ന്‌ ട്രാൻസ്‌ഷിപ്പ്‌മെന്റ്‌ കുറഞ്ഞസമയത്തിനകം പൂർത്തിയാക്കാമെന്നത്‌ കമ്പനികൾക്ക്‌ നേട്ടമായി. ഇതാണ്‌ കൂടുതൽ കപ്പലുകളെ ആകർഷിക്കുന്നത്‌. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപ്പെടുന്ന എം.എസ്.സി ക്ലോഡ് ഗിരാർഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകളും തുറമുഖത്തേയ്ക്ക് എത്തിച്ചേർന്നിരുന്നു.  

ക്ലോഡ്‌ ഗിരാർഡെറ്റിന്‌ 399 മീറ്റർനീളവും 61.5 മീറ്റർ വീതിയുമുണ്ട്‌. ഡ്രാഫ്‌റ്റ്‌ 16.7 മീറ്ററാണ്‌. ദക്ഷിണേഷ്യയിൽ ആദ്യമായിരുന്നു കപ്പലിന്റെ ബെർത്തിങ്‌. എംഎസ്‌സി അന്നയിൽ 10,000 കണ്ടെയ്‌നർ കൈകാര്യം ചെയ്തിരുന്നു.



ജൂലൈ മാസത്തിൽ 3, സെപ്റ്റംബറിൽ 12 ,ഒക്ടോബറിൽ 23 ,നവംബർ മാസത്തിൽ ഇതുവരെ 8 എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേർന്ന കപ്പലുകളുടെ എണ്ണം.ഡിസംബറിൽ കമീഷനിങ്‌ നടക്കുംമുമ്പുതന്നെ ഇത്രയധികം കപ്പലുകളുടെ വരവും ചരക്കുനീക്കവുമായി കുതിക്കുകയാണ്‌ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം.

ട്രയൽ റൺ മുതൽ 2025 മാർച്ച്‌ 31 വരെ 75000 TEU കണ്ടെയ്‌നർ കൈകാര്യം ചെയ്യാനാണ്‌  അദാനി പോർട്‌സ്‌ ലക്ഷ്യമിട്ടത്‌. അത്‌ സെപ്‌തംബറിൽ തന്നെ മറികടന്നു.  ഒരുലക്ഷം TEU നവംബറിലും മറികടക്കാനായി . വിഴിഞ്ഞത്തു നിന്ന് രാജ്യത്തിന്റെ പ്രമുഖ തുറമുഖങ്ങളിലേക്ക്‌ ചരക്ക്‌ കൊണ്ടുപോകാനും കഴിഞ്ഞു.  ഈ നേട്ടത്തിനിടയിലും തുറമുഖത്തിന്‌ കേന്ദ്രം നൽകേണ്ട വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌ (വിജിഎഫ്‌) ഗ്രാന്റായിതന്നെ വാങ്ങുന്നതിനുള്ള പോരാട്ടത്തിലാണ്‌. അപ്രതീക്ഷിതമായിട്ടാണ് കേന്ദ്രം ഉറപ്പു നൽകിയ ഫണ്ട് വായ്‌പയാക്കി മാറ്റിയത്.

ഇപ്പോഴത്തെ നീക്കമനുസരിച്ചു ക്രിസ്‌മസ്‌–പുതുവത്സരസമ്മാനമായി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ലോകത്തിന്‌ സമർപ്പിക്കും. ഒന്നാംഘട്ടം പൂർത്തിയാകുന്നതോടെയാണ്‌ കമീഷനിങ്‌. ഡിസംബർ മൂന്നിനകം വാണിജ്യപ്രവർത്തനം ആരംഭിക്കണം എന്നാണ്‌ നിർമാണവും നടത്തിപ്പും നിർവഹിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടുമായുള്ള കരാർ. തുറമുഖത്തിന്റെ രണ്ടുമുതൽ നാലുവരെയുള്ള ഘട്ടങ്ങൾ 2028ൽ പൂർത്തിയാക്കും. ഇത് നേരത്തെ നിശ്ചയിച്ചിരുന്നതിനേക്കാൾ 17 വർഷം നേരത്തെയാണ് . ഇതോടെ സമ്പൂർണ തുറമുഖം യാഥാർഥ്യമാകും.

വിഴിഞ്ഞം തുറമുഖത്ത്‌ വിവിധവിഭാഗങ്ങളിൽ  511 പേർക്ക്‌ സ്ഥിരം ജോലി നൽകി. ആകെ ജീവനക്കാരിൽ 56 ശതമാനം, 280പേർ വിഴിഞ്ഞത്തോ പരിസരപ്രദേശങ്ങളിലോ ഉള്ളവരാണ്‌.  കമീഷനിങ്‌ ചെയ്യുമ്പോൾ ഇത്‌ കൂടും.

Vizhinjam International Port crosses the milestone of handling one lakh containers, attracting global cargo ships and generating income for Kerala. With commercial operations set for December 2024, the port is set to be a global maritime hub.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version