ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച ആദ്യ കാർ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ ഹിന്ദുസ്ഥാൻ 10 ആയിരുന്നു. 1948ൽ ആണ് ഇതിന്റെ ഉത്പാദനം ആരംഭിച്ചത്. എന്നാൽ ഏതാണ്ട് 15 വർഷങ്ങൾക്കു ശേഷം കേരളത്തിലും ആദ്യമായി ഒരു കാർ നിർമിച്ചു. അരവിന്ദ് മോഡൽ 3 എന്ന കാറായിരുന്നു അത്. പ്രോട്ടൊടൈപ്പിൽ മാത്രം ഒതുങ്ങിപ്പോയ അരവിന്ദ് 3 വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കപ്പെട്ടില്ല. എങ്കിലും കേരളത്തിൽ നിർമിക്കപ്പെട്ട ആദ്യ കാർ എന്ന ബഹുമതി 1960കളിൽ നിർമിച്ച ഈ കാറിന് സ്വന്തം.
ഓട്ടോമൊബൈൽ എഞ്ചിനീയറും സംരംഭകനുമായ കെ.എ. ബാലകൃഷ്ണ മേനോൻ ആയിരുന്നു അരവിന്ദ് 3 മോഡൽ കാറിനു പിന്നിൽ. തിരുവിതാംകൂർ രാജാവ് ചിത്തിര തിരുനാളിനു വേണ്ടിയായിരുന്നു ഈ കാറിന്റെ ആദ്യ പ്രോടോടൈപ്പ് നിർമിക്കപ്പെട്ടത് എന്ന് മലയാള മനോരമ 2020ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു. പാലസ് സ്പെഷ്യൽ എന്നായിരുന്നു ആദ്യ മോഡലിനു നൽകിയ പേര്. ഇതിനു ശേഷമാണ് അദ്ദേഹം അരവിന്ദ് എന്ന പേരിൽ കാർ നിർമിച്ചത്. എന്നാൽ ലൈസൻസിങ് പ്രശ്നങ്ങൾ കാരണം വളരെ കുറച്ചു വാഹനങ്ങളേ നിർമിക്കാനായുള്ളൂ. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള വാണിജ്യ നിർമാണത്തിലേക്ക് കടക്കാനായില്ല.
അരവിന്ദ് ഓട്ടോമൊബൈൽസ് എന്ന വെബ്സൈറ്റിലൂടെ കെ.എ. ബാലകൃഷ്ണ മേനോൻ്റെയും കേരളത്തിൽ നിർമിച്ച ആദ്യ കാറിന്റെയും ഓർമകൾ ഇന്നും നിലനിൽക്കുന്നു.
Discover the true story of India’s first indigenously designed car, the Aravind Model 3, built in Kochi by K.A.B. Menon, and how bureaucratic hurdles halted its revolutionary vision.