IBM ഇന്നവേഷന്‍ സെന്‍റര്‍ കൊച്ചിയിൽ

ഐബിഎമ്മിന്‍റെ  ലോകത്തെ തന്നെ ഏറ്റവും മികച്ച ഓഫീസ് സംവിധാനം പുതിയ ജെനറേറ്റീവ് എഐ ഇന്നവേഷന്‍ സെന്‍റര്‍  കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. പ്രഖ്യാപിച്ച് ആറ് മാസത്തിനുള്ളിൽ കേരളത്തിൽ ഐബിഎം ഇന്നവേഷൻ സെൻ്റർ ആരംഭിച്ചു എന്നതും നേട്ടമാണ് .  വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള സംവിധാനം, അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കായി എക്‌സ്‌പീരിയന്‍സ് സെന്‍റര്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഐബിഎം പാർട്നർ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും സഹായം ലഭ്യമാക്കാനും പ്രൊഡക്ട് പ്രോട്ടോടൈപ്പുകൾ നിർമ്മിക്കാനും ഒപ്പം തന്നെ ആഗോളതലത്തിൽ ഐബിഎമ്മിൻ്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന മറ്റ് കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ മനസിലാക്കാനുമെല്ലാം കേരളത്തിലെ ഈ സെൻ്റർ സഹായകമാകും. ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു ഐബിഎം സെൻ്ററിൽ രണ്ട് തവണയായി ഒന്നിലധികം പദ്ധതികൾ ഒരു വർഷത്തിനിടെ ആരംഭിക്കുന്നത്. കേരളം നൂതന വ്യവസായങ്ങളുടെ ലക്ഷ്യകേന്ദ്രമായി മാറുന്നതിനൊപ്പം ഇവിടെ ആരംഭിക്കുന്ന പുത്തൻ തലമുറ നിക്ഷേപങ്ങൾ വളരെ പെട്ടെന്ന് നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുകയാണ് എന്നത്   നേട്ടമാണ്.

ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ലുലു ടവറിലെ  ഐബിഎമ്മിന്‍റെ അത്യാധുനിക ഓഫീസ്. ജെന്‍ എഐ ഇനോവേഷന്‍ സെന്‍റര്‍ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു.

വര്‍ക്ക് ഫ്രം കേരളയാണ് ഇനി കേരളത്തിന്റെ പുതിയ നയമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ആഗോള കമ്പനികളിലെ മലയാളികളായ ജീവനക്കാര്‍ക്ക് കേരളത്തില്‍ താമസിച്ചു കൊണ്ട് ജോലിയെടുക്കാവുന്ന അവസ്ഥയുണ്ടാക്കും. സുസ്ഥിര ഗതാഗത സൗകര്യങ്ങള്‍, ശുദ്ധവായു, ശുദ്ധജലം, തുറന്ന സമീപനമുള്ള ജനത എന്നിവയെല്ലാം അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കുന്ന കേരളത്തിന്‍റെ പ്രത്യേകതയാണെന്നും, ലോകത്തെ തന്നെ ഐബിഎമ്മിന്‍റെ ഏറ്റവും വളര്‍ച്ചാ നിരക്കുള്ള കാമ്പസാണിതെന്നും അദ്ദേഹം പറഞ്ഞു.



ഐബിഎമ്മിൽ നിലവില്‍ 2000 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭാവിയില്‍ ഇത് 5000 ആകുമെന്നാണ് പ്രതീക്ഷ.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഐബിഎമ്മിന്‍റെ വാട്‌സണ്‍എക്‌സ് പ്ലാറ്റ്ഫോമിലുള്ള ജെന്‍എഐ ലാബുമായി സഹകരണം വര്‍ധിപ്പിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ജെന്‍എഐ ലാബില്‍ ഉത്പന്ന മാതൃക, പരീക്ഷണങ്ങള്‍ എന്നിവ  നടത്താവുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഐബിഎമ്മിന്‍റെ അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കായി എക്‌സ്‌പീരിയന്‍സ് സെന്‍റര്‍ പുതിയ സംവിധാനത്തിലുണ്ടാകുമെന്ന് ഐബിഎം ഇന്ത്യാ സോഫ്‌റ്റവെയര്‍ ലാബ്‌സ് വൈസ്‌ പ്രസിഡന്‍റ് വിശാല്‍ ചഹാല്‍ പറഞ്ഞു. അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കായുള്ള അവതരണ സംവിധാനം, ജീവനക്കാരും ഉപഭോക്താക്കളും ചേര്‍ന്ന് വര്‍ക്‌ഷോപ്പും കൂടിയാലോചനകളും നടത്താനുള്ള സംവിധാനം, വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള സംവിധാനം തുടങ്ങി പ്രധാനമായും മൂന്ന് ഘടങ്ങളാണ് ഇവിടെ പ്രവർത്തിക്കുക.  

ഇതോടെ അന്താരാഷ്ട്ര ഐടി ഉപഭോക്താക്കളുടെ പ്രധാന ഇടമായി കൊച്ചി  മാറും. ഐബിഎമ്മിന്റെ വാട്‌സണ്‍ എക്‌സ് പ്ലാറ്റ്ഫോമിന്‍റെ പൂര്‍ണ ഡെവലപ്‌മെന്‍റ് പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലായിരിക്കും.

IBM’s new Generative AI Innovation Center at Lulu Tower, Infopark Phase I, Kochi, is transforming Kerala into a global tech hub. Inaugurated by Industries Minister P Rajeev, the center supports students, start-ups, and international clients, with a focus on IBM’s WatsonX platform.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version