ലോകത്തെ ഏറ്റവും വലിയ റെയിൽ നെറ്റ് വർക്കുകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി നിരവധി പുതിയ ട്രെയിനുകളും പുത്തൻ സംവിധാനങ്ങളുമാണ് റെയിൽവേ ഒരുക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ അതിലും വലിയ മാറ്റവുമായാണ് റെയിൽവേയുടെ വരവ്-‘വെള്ളം ഒഴിച്ച്’ ഓടുന്ന ഹൈഡ്രജൻ ട്രെയിനാണ് ആദ്യ പരീക്ഷണയോട്ടത്തിന് ഒരുങ്ങുന്നത്. വരാൻ പോകുന്ന ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്റെ വിശേഷങ്ങൾ അറിയാം.

ഓട്ടം ‘വെള്ളത്തിൽ’
ഡീസലിനും ഇലക്ട്രിസിറ്റിക്കും പകരം വെള്ളം ഉപയോഗിച്ച് ഓടാനാവും എന്നതാണ് ഹൈഡ്ര‌ജൻ ട്രെയിനുകളുടെ ഏറ്റവും വലിയ സവിശേഷത. നൂതന ഹൈഡ്രജൻ ഇന്ധന സാങ്കേതിക വിദ്യയിലൂടെ പ്രവർത്തിക്കുന്ന ട്രെയിൻ ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽത്തന്നെ പുതിയ നാഴികക്കല്ലാകും. ഹൈഡ്രജൻ ട്രെയിനിന്റെ പൈലറ്റ് പ്രൊജക്റ്റ് ലോഞ്ച് ഉടനുണ്ടാകും. ട്രെയിനിന് മണിക്കൂറിൽ 40000 ലിറ്റർ വെള്ളം ആവശ്യമായതിനാൽ ഇതിനായി പ്രത്യേക ജലസംഭരണികൾ നിർമിക്കും.

ഡിസംബറിൽ എത്തും
അടുത്ത മാസത്തോടെ ഹൈഡ്രജൻ ട്രെയിനുകളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ലോഞ്ച് നടക്കും. പ്രാരംഭ ഘട്ടത്തിൽ രാജ്യത്തുടനീളം 35 ഹൈഡ്രജൻ ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ ആരംഭിക്കുക. ഇതിനായി ഹൈഡ്രജൻ ഇന്ധന സെല്ലുകളുടെ ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയായി. ഹൈഡ്രജൻ പ്ലാൻ്റുകൾക്കും അംഗീകാരം ലഭിച്ചു കഴിഞ്ഞു. 80 കോടി രൂപയാണ് ഒരു ഹൈഡ്രജൻ ട്രെയിനിന്റെ വില.

Indian Railways is set to launch its first hydrogen-powered train in December 2024, offering a greener, more sustainable travel option. This revolutionary train, powered by water, will change the future of rail transport in India.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version