ആഢംബര കാറുകൾ നിറഞ്ഞ ഗാരേജ് ഇടയ്ക്കിടെ പുതുക്കുക എന്നത് സെലിബ്രിറ്റികളുടേയും കോടീശ്വരൻമാരുടേയും ഹോബിയാണ്. രാജ്യത്തെ ഏറ്റവും പ്രശസ്ത ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ വിരാട് കോഹ്ലിയും ഇതിൽ പുറകോട്ടല്ല. വാഹന പ്രേമിയായ വിരാട് ഔഡിയുടെ ഇന്ത്യൻ ബ്രാൻഡ് അംബാസഡർ കൂടിയാണ്. അത് കൊണ്ട് തന്നെ ഔഡിയുടെ മിക്ക ആഢംബര കാറുകളും കിങ് കോഹ്ലിയുടെ പക്കലുണ്ട്. എന്നാൽ ഇപ്പോൾ ഔഡിയുടേത് അല്ലാത്ത രണ്ട് ആഢംബര കാറുകൾ കൂടി ഗാരേജിലേക്ക് എത്തിച്ചിരിക്കുകയാണ് കോഹ്ലി. ലാൻഡ് റോവർ ഡിഫൻഡറും ബിഎംഡബ്ല്യു ഐഎക്സ് 1 ഇവിയുമാണ് കോഹ്ലിയുടെ പുതിയ ആഢംബര വാഹനങ്ങൾ.
അഞ്ച് ഡോറുകളുള്ള Land Rover Defender 110 എസ് യുവിയിൽ എല്ലാവിധ ആഢംബരങ്ങളുമുണ്ട്. ഒന്ന് മുതൽ ഒന്നര കോടി വരെ എക് ഷോറൂം വില വരുന്ന വാഹനത്തിന്റെ മൂന്ന്-നാല് ലിറ്റർ വേർഷനുകൾ വിപണിയിലുണ്ട്. 12.3 ഇഞ്ച് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ് അപ്പ് ഡിസ്പ്ലേ, മെറീഡിയൻ സ്പീക്കർ, ഇലക്ട്രിക് അഡ്ജസ്റ്റ് സീറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.
എക്സ് 1 എൻട്രി ലെവൽ എസ് യുവിയെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് BMW iX1. എക്സ് വണ്ണിന്റെ അതേ രൂപമാണ് ഇതിന്. എന്നാൽ ഇലക്ട്രിക് വാഹനത്തിൽ വരുന്ന മാറ്റങ്ങളുണ്ട്. കഴിഞ്ഞ വർഷം അവസാനം വിപണിയിലെത്തിയ ഇലക്ട്രിക് എസ് യുവി വാഹനത്തിന്റെ ഗ്രേ നിറത്തിലുള്ള മോഡലാണ് കോഹ്ലിയുടെ കൈവശമുള്ളത്. ടൂ സോൺ ക്ലൈമറ്റ് കൺട്രോൾ, ഫ്രൻഡ് സീറ്റ് മസ്സാജ്, ഹർമൻ സൗണ്ട് സിസ്റ്റം തുടങ്ങിയവയുമായി വരുന്ന വാഹനത്തിന്റെ എക്സ് ഷോറൂം വില 67 ലക്ഷം മുതലാണ്.
Cricket superstar Virat Kohli expands his luxury car collection with a Land Rover Defender and a BMW iX1 EV. Known for his love of high-performance vehicles, Kohli’s latest additions showcase his taste for style and versatility.