തൊണ്ണൂറുകൾ മുതൽ ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ് അജയ് ദേവ്ഗൺ. കോമഡി, ആക്ഷൻ ത്രില്ലർ, ഹിസ്റ്റോറിക്കൽ ഡ്രാമ തുടങ്ങി സിനിമയിലെ എല്ലാ മേഖലയിലും അജയ് കൈവെച്ചു. അഭിനയത്തിനു പുറമേ നിർമാണരംഗത്തും താരം സജീവമാണ്. ഇവയ്ക്ക് പുറമേ വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപവും താരത്തിന്റെ ആസ്തി വർധിപ്പിക്കുന്നു. ഇതിൽ നിന്നെല്ലാമുള്ള വരുമാനം കൊണ്ട് മികച്ച സാമ്പത്തിക പോർട്ട്ഫോളിയോ ഉണ്ടാക്കിയെടുക്കാൻ താരത്തിനായി.

ഒരു സിനിമയിൽ അഭിനയിക്കാൻ താരം 60 കോടി മുതൽ 120 കോടി വരെ പ്രതിഫലം വാങ്ങുന്നു. സിനിമയ്ക്കു പുറമേ നിരവധി പരസ്യചിത്രങ്ങളിലും അഭിനയിക്കുന്ന താരത്തിന്റെ ആസ്തി 427 കോടി രൂപയാണ്. നിലവിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഒടിടി സ്റ്റാറാണ് അജയ് ദേവ്ഗൺ. രുദ്ര എന്ന സീരീസിന് മാത്രം ഒരു എപ്പിസോഡിന് 18 കോടി വെച്ചാണ് അദ്ദേഹം പ്രതിഫലം വാങ്ങിയത്. പന്ത്രണ്ട് എപ്പിസോഡുകൾ ഉള്ള സീരീസിൽ നിന്ന് മാത്രം അദ്ദേഹം 125 കോടി രൂപ കൈപ്പറ്റി. പരസ്യചിത്രങ്ങളിലൂടെ മാത്രം താരം വർഷത്തിൽ 94 കോടി രൂപ സമ്പാദിക്കുന്നു.

2000ത്തിൽ സ്വന്തം നിർമാണ കമ്പനി ആരംഭിച്ച അജയ് റൺവേ 34, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങൾ നിർമിച്ചു. ഇതിനു പുറമെ 2015ൽ അദ്ദേഹം ഒരു വിഎഫ്എക്സ് കമ്പനിയും ആരംഭിച്ചു. ബാജിറാവു മസ്താനി, തമാശ തുടങ്ങിയ സിനിമകളുടെ വിഎഫ്എക്സ് ചെയ്തത് ദേവ്ഗണിന്റെ കമ്പനിയാണ്.

2019ൽ 600 കോടിയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപമാണ് താരം നടത്തിയത്. നിരവധി നഗരങ്ങളിലുള്ള തിയേറ്ററുകളുടെ രൂപത്തിലാണ് ഈ നിക്ഷേപം. ഇവയ്ക്ക് പുറമേ അനവധി കമ്പനികളിലും അജയ് ദേവ്ഗണിന് നേരിട്ട് നിക്ഷേപമുണ്ട്. മുംബൈ ജൂഹുവിലുള്ള അജയ് യുടെ ശിവശക്തി എന്ന ആഢംബര ബംഗ്ലാവിന് ഏകദേശം മുപ്പത് കോടി മൂല്യമുണ്ട്. മുംബൈയിൽ തന്നെ താരത്തിന് വേറെയും ബംഗ്ലാവുകളുണ്ട്. ഇവ കൂടാതെ അജയ് ദേവ്ഗണിന് ലണ്ടണിലും വീടുണ്ട്. നിരവധി ആഢംബര കാറുകളും സ്വന്തമായുള്ള താരത്തിന് 84 കോടി രൂപയുടെ പ്രൈവറ്റ് ജെറ്റുമുണ്ട്. 

Explore Ajay Devgn’s journey from Bollywood star to industry mogul. With a net worth of ₹427 crore, discover his ventures in movies, OTT, brand endorsements, and investments in real estate and solar energy.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version