സമ്പത്തിലും സാനിയയുടെ Ace, Sania Mirza net-worth

പിറന്നാൾ ആഘോഷത്തിന്റെ പകിട്ടിലാണ് ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസ. ടെന്നീസ് രംഗത്തെ മികവിനൊപ്പം താരം സമ്പത്തിലും മുന്നിലാണ്. ഏറ്റവു പുതിയ കണക്കുകൾ അനുസരിച്ച് താരത്തിന്റെ ആസ്തി 216 കോടി രൂപയാണ്. സജീവ ടെന്നീസ് മതിയാക്കിയ താരം ഇപ്പോഴും ബ്രാൻഡിങ് തുടങ്ങിയവയിൽ നിന്നാണ് വൻ വരുമാനം ഉണ്ടാക്കുന്നത്. 25 കോടി രൂപയാണ് താരത്തിന്റെ വാർഷിക ബ്രാൻഡിങ് വരുമാനം. ഏഷ്യൻ പെയിന്റ്സ്, ലാക്മെ, ഹെർഷീസ് തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിലാണ് താരം പ്രധാനമായും അഭിനയിക്കുന്നത്.

ഹൈദരാബാദിലും ദുബായിലെ പാം ജുമൈറയിലും സാനിയ മിർസയ്ക്ക്  ആഢംബര വീടുകളുണ്ട്. ഇവയുടെ മൂല്യ മാത്രം ഏകദേശം 15 കോടി രൂപയാണ്.  ഇതിനു പുറമേ കോടികളുടെ കാർ ശേഖരവും സാനിയയ്ക്കുണ്ട്. റേഞ്ച് റോവർ ഇവോക്ക്, പോർഷെ കായേൻ, ജാഗ്വാർ എക്സ്എഫ്, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയവയാണ് താരത്തിന്റെ ഗാരേജിലെ പ്രധാന ആഢംബരങ്ങൾ.

2023ൽ ടെന്നീസിൽ നിന്നും വിരമിക്കുമ്പോൾ താരത്തിന്റെ ടെന്നീസ് മത്സരങ്ങളിൽ നിന്നു മാത്രമുള്ള സമ്പാദ്യം 52 കോടി രൂപയായിരുന്നു. പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായി വിവാഹമോചിതയായ താരം ഇപ്പോൾ ദുബായിലെ പാം ജുമൈറയിലെ വീട്ടിൽ മകൻ ഇഹ്സാൻ മാലിക്കിനൊപ്പമാണ് കഴിയുന്നത്.

Explore Sania Mirza’s net worth of INR 216 crores, her luxurious lifestyle, brand endorsements, real estate in Hyderabad and Dubai, her tennis academy, and car collection.

Share.
Leave A Reply

Exit mobile version