ഫിലിപ്പീൻസിലേക്ക് 1.29 ബില്യൺ ഡോളറിന്റെ ഇ-റിക്ഷകൾ കയറ്റിയയക്കാനുള്ള കരാർ സ്വന്തമാക്കി ഗുജറാത്ത് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കൾ ജോയ് ഇ-ബൈക്ക്. ബ്രാൻഡിന് കീഴിൽ വാർഡ് വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് ആണ് ഡ്രൈവർ അടക്കം 11 പേർക്ക് സഞ്ചരിക്കാവുന്ന ഇ-ട്രൈക്കിന്റെ വമ്പൻ കരാർ സ്വന്തമാക്കിയത്. യുഎസും ഫിലിപ്പീൻസും ആസ്ഥാനമായി പ്രർത്തിക്കുന്ന ബ്യൂലാ ഇന്റർനേഷണൽ ഡെവലപ്മെന്റ് കോർപറേഷൻ വഴിയാണ് കരാർ.

ഫിലിപ്പീൻസിലെ പൊതു ഗതാഗത സംവിധാനം കാര്യക്ഷമമാക്കുകയാണ് ഇ-ട്രൈക്കുകളുടെ ലക്ഷ്യം. ഇ റിക്ഷകൾക്കു പുറമേ വാർഡ് വിസാർഡിനു കീഴിലുള്ള മറ്റ് ഇലക്ട്രിക് വാഹനങ്ങളും 2025 ഫെബ്രുവരിയോടെ ഫിലിപ്പീൻസിലേക്ക് ടെസ്റ്റിങ്ങിനായി അയക്കുന്നുണ്ട്. വാർഡ് വിസാർഡും ഫിലിപ്പീൻസ് ഗവൺമെന്റുമായി ചേർന്ന് നടത്തുന്ന യൂടിലിറ്റി വെഹിക്കിൾ മോഡേർണൈസേഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇത്. സാധാരണ വാഹനങ്ങൾ മാറ്റി പകരം ആധുനിക ഇ-വാഹനങ്ങൾ കൊണ്ടുവരികയാണ് ഫിലിപ്പീൻസ് ഗവൺമെന്റിന്റെ ലക്ഷ്യം.

Wardwizard Innovations & Mobility Limited launches the e-Trike for testing in the Philippines as part of a $1.29 billion deal with Beulah International, supporting the country’s Public Utility Vehicle Modernization Program.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version