കേരളത്തിൽ താമസിക്കുന്നതോ ബിസിനസ് നടത്തുന്നതോ ആയ ആളുകൾക്ക് സംസ്ഥാനത്തെ ഏത് ആർടി ഓഫീസിലും വാഹനം റജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി. മോട്ടോർ വാഹന നിയമം സെക്‌ഷൻ 40 പ്രകാരം സംസ്ഥാനത്ത് എവിടെ താമസിക്കുന്നവർക്കും ഇഷ്‌ടമുള്ള ആർടിഒയിൽ റജിസ്റ്റർ ചെയ്യാം. ഇത്തരം അപേക്ഷകൾ നിരസിക്കരുതെന്ന് കോടതി പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് കോടതി ഉത്തരവ്. കഴക്കൂട്ടത്ത് താമസിക്കുന്ന പരാതിക്കാരൻ വാഹനം ആറ്റിങ്ങലിൽ റജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയെങ്കിലും അത് നിരസിക്കപ്പെട്ടിരുന്നു. ഹർജിക്കാരൻ ആറ്റിങ്ങൽ ആർടിഒയുടെ അധികാരപരിധിയിൽ അല്ല താമസിക്കുന്നതോ ജോലി ചെയ്യുന്നതോ എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. ഇതിനെതിരെയാണ് ഇയാൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

ആറ്റിങ്ങൽ ആർടിഒ ഹർജിക്കാരന് താത്കാലിക റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. തുടർന്ന് പരിവാഹൻ പോർട്ടൽ നടത്തിയ ഫാൻസി നമ്പറുകൾക്കായുള്ള ഓൺലൈൻ ലേലത്തിൽ പങ്കെടുത്ത ഹർജിക്കാരൻ ഫാൻസി റജിസ്ട്രേഷൻ നമ്പറും സ്വന്തമാക്കി. എന്നാൽ ഫാൻസി നമ്പർ ലഭിച്ചതിനു ശേഷം ആറ്റിങ്ങൽ ആർടിഒയെ സമീപിച്ചപ്പോൾ റജിസ്‌ട്രേഷനായി കഴക്കൂട്ടം ആർടിഒയെ സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

2019ലെ മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) നിയമത്തിൻറെ 4ാം വകുപ്പ് പ്രകാരം വ്യക്തി താമസിക്കുന്നതോ ബിസിനസ് സ്ഥലമോ ഉള്ളിടത്തെ ‘സംസ്ഥാനത്തെ ഏതെങ്കിലും റജിസ്‌ട്രേഷൻ അതോറിറ്റിക്ക്’ മോട്ടോർ വാഹനങ്ങൾ റജിസ്റ്റർ ചെയ്യാവുന്നതാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

The Kerala High Court confirms that residents and businesses in the state can register vehicles at any RTO of their choice, as per Section 40 of the Motor Vehicles Act.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version