കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് ഗെയിൽ ഇന്ത്യ ലിമിറ്റഡ് (GAIL) സ്ഥാപിക്കുന്ന പ്രകൃതിവാതക പൈപ്പ്‍ലൈൻ പദ്ധതി 2025 ഏപ്രിലിൽ പൂർത്തിയാകും. പൈപ്പ്‍ലൈൻ പദ്ധതി  കമ്മിഷൻ ചെയ്യുന്നതോടെ കൊച്ചി ദേശീയ ഗ്രിഡിൽ ഇടം നേടും. ഇതോടെ കൊച്ചിയിൽ നിന്നുള്ള പ്രകൃതിവാതകം  പൈപ്പ്‍ലൈൻ വഴി ഇന്ത്യയിൽ എവിടെയും വിതരണം ചെയ്യാം. റോഡ് മാർഗം ടാങ്കർ ലോറികളിലും മറ്റും നീക്കം ചെയ്യേണ്ടതില്ലെന്നതാണ് നേട്ടം. ടാങ്കർ ലോറികൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനൊപ്പം അതിവേഗം ആവശ്യക്കാർക്ക് പ്രകൃതി വാതകമെത്തിക്കാമെന്ന നേട്ടവും ഇതിനുണ്ട്.

പ്രകൃതിവാതകത്തിന്റെ ദേശീയ ഗ്രിഡിൽ പാലക്കാട്, കോയമ്പത്തൂർ, കൃഷ്ണഗിരി, സേലം വഴി ബെംഗളൂരുവിലേക്കാണ് പൈപ്പ് ലൈൻ പദ്ധതി
ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.  കൊച്ചി-ബംഗളൂരു പൈപ്പ്‍ലൈനിന്റെ കോയമ്പത്തൂർ വരെയുള്ള നിർമാണം പൂർത്തിയാക്കിയതോടെ  ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോയമ്പത്തൂർ മേഖലയിൽ സിറ്റി ഗ്യാസ് വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. ദേശീയപാതയ്ക്ക് അനുബന്ധമായാണ് കോയമ്പത്തൂർ മുതൽ ബെംഗളൂരു വരെയുള്ള പൈപ്പ്‍ലൈൻ തമിഴ്നാടിന്റെ പരിധിയിൽ പ്രധാനമായും സ്ഥാപിക്കുന്നത്.

നിലവിലെ കരാർ പ്രകാരം മാർച്ചിലാണ് പദ്ധതി പൂർത്തിയാക്കേണ്ടതെങ്കിലും, ഒരല്പം വൈകി ഏപ്രിൽ അവസാനത്തോടെ കമ്മീഷൻ ചെയ്യാനാകുമെന്ന് ഗെയിൽ അധികൃതർ പറഞ്ഞു.

എറണാകുളം വല്ലാർപാടത്തിന് സമീപം പുതുവൈപ്പിൽ പെട്രോനെറ്റ് എൽഎൻജി സ്ഥാപിച്ച എൽഎൻജി ടെർമിനലിൽ നിന്നുള്ള പ്രകൃതിവാതകമാണ് പൈപ്പ്‍ലൈൻ വഴി വിതരണം ചെയ്യുക. നിലവിൽ കൊച്ചിയിൽ നിന്ന് പാലക്കാട് കൂറ്റനാട് വഴി, മലബാർ ജില്ലകളിലൂടെ മംഗലാപുരത്തേക്ക് പൈപ്പ്‍ലൈനുണ്ട്.

മൂന്നുവർഷത്തോളം മുമ്പ് കമ്മിഷൻ ചെയ്ത ഈ പദ്ധതി വഴിയാണ് മലബാർ ജില്ലകളിൽ പാചകാവശ്യത്തിനുള്ള  പിഎൻജി സിറ്റി ഗ്യാസ്  വിതരണവും വാഹന ഇന്ധനമായ സിഎൻജിയുടെ വിതരണവും. മംഗലാപുരത്തെ നിരവധി വ്യവസായശാലകൾ പെട്രോനെറ്റ് എൽഎൻജി വിതരണം ചെയ്യുന്ന  പ്രകൃതി വാതകം ഉപയോഗിച്ചാണ്  പ്രവർത്തിക്കുന്നത്.

GAIL India’s Kochi-Bengaluru natural gas pipeline project will be completed by April 2025, connecting Kochi to the national gas grid and ensuring faster, safer gas distribution across India.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version