ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കറോ, എം.എസ്. ധോനിയോ, വിരാട് കോഹ്ലിയോ അല്ല. ബറോഡ രാജകുടുംബത്തിന്റെ നിലവിലെ തലവനും മുൻ രഞ്ജി ട്രോഫി താരവുമായ സമർജിത്‌സിൻഹ് ഗെയ്‌ക്‌വാദ് ആണ് ആ അതിസമ്പന്ന ക്രിക്കറ്റർ. അദ്ദേഹത്തിൻ്റെ വീടായ ലക്ഷ്മി വിലാസ് കൊട്ടാരത്തിന് ഇന്നത്തെ മൂല്യം അനുസരിച്ച് 25,000 കോടി രൂപയിലധികം മതിപ്പ് വില വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1890ൽ നി‍ർമിച്ച കൊട്ടാരത്തിന്റെ അകവും പുറവും പഴയമയുടെ പ്രൗഢി പേറുന്നതോടൊപ്പം ആഢംബരത്തിന്റെ അവസാന വാക്ക് കൂടിയാണ്.

ലക്ഷ്മി വിലാസ് കൊട്ടാരം അഥവാ ബറോഡ പാലസ്
1890ൽ സഹാജിറാവു ഗെയ്‌ക്‌വാദിന്റെ കാലത്ത് നി‌ർമിച്ച കൊട്ടാരത്തിന്റെ നിലവിലെ അവകാശി സമർജിത്‌സിംഗ് ഗെയ്‌ക്‌വാദാണ്. കൊട്ടാരത്തിന് പുറമേ സമർജിത്തിന് 20000 കോടി രൂപയുയുടെ ആസ്തിയുണ്ട്. 1980കളിൽ ബറോഡയെ പ്രതിനിധീകരിച്ച് രഞ്ജി ട്രോഫിയിൽ കളിച്ച അദ്ദേഹം മികച്ച ബാറ്റർ ആണ്. പിന്നീട് സമർജിത് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റുമായി.

ഇന്നത്തെ വില
1890ൽ ഏകദേശം 27 ലക്ഷം രൂപ മുടക്കിയാണ് ലക്ഷ്മി വിലാസ് പാലസ് നിർമിച്ചത്. എന്നാൽ കൊട്ടാരത്തിന്റെ ഇന്നത്തെ ഏകദേശ മൂല്യം 25,000 കോടിയിലധികമാണ്. ഇന്നത്തെ വിലയനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള കൊട്ടാരങ്ങളിൽ ഒന്നാണ് ബറോഡ പാലസ്.

പൂന്തോട്ടം നിർമിച്ചത് ശാസ്ത്രജ്ഞൻ!
അക്കാലത്തെ പ്രശസ്ത സസ്യശാസ്ത്രജ്ഞനായ സർ വില്യം ഗോൾഡ്‌റിംഗ് ആണ് മനോഹരവും വിശാലവുമായ  ലക്ഷ്മി വിലാസ് കൊട്ടാരത്തിൻ്റെ പൂന്തോട്ടം രൂപകൽപ്പന ചെയ്തത്. കൊട്ടാരത്തിന്റെ അകത്തളങ്ങളാകട്ടെ വൈവിധ്യമാർന്ന കലാസൃഷ്‌ടികളും കണ്ണഞ്ചിക്കുന്ന തൂക്കുവിളക്കുകളും കൊണ്ട് സമ്പന്നമാണ്.

വിസ്തീർണം
700 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ലക്ഷമീ വിലാസ് കൊട്ടാരം നി‍ർമിച്ചത് 3,04,92,000 ചതുരശ്ര അടിയിലാണ്. ആകെ വിസ്തീർണത്തിൽ ബ്രിട്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തേക്കാൾ നാലിരട്ടിയാണ് ബറോഡ പാലസിന്റെ വ്യാപ്തി. മോ‍ട്ടിബാഗ് കൊട്ടാരം, ഫത്തേ സിങ് മ്യൂസിയം തുടങ്ങിയ ചരിത്രനിർമിതികളും ഇതോടൊപ്പം പ്രൗഢിയോടെ നിലകൊള്ളുന്നു.

കൊട്ടാരത്തിൽ ട്രെയിനും!
ലക്ഷ്മി വിലാസ് പാലസിൽ ഒരു ചെറിയ റെയിൽവേ ലൈനും ഉണ്ട്. കൊട്ടാരത്തിനും എസ്റ്റേറ്റിന് ചുറ്റും 3 കിലോമീറ്റർ നീളത്തിലുള്ള മിനിയേച്ചർ റെയിൽവേ ലൈനാണ് ബറോഡ പാലസിലുള്ളത്. മുൻപ് മഹാരാജാവ് തൻ്റെ മക്കൾക്ക് സ്‌കൂളിൽ എത്തുന്നതിനുള്ള ഗതാഗത മാർഗ്ഗമായാണ് റെയിൽവേ ലൈൻ നിർമിച്ചത്.

വേറിട്ട നിർമിതി
സമർജിത്‌സിൻഹ് ഗെയ്‌ക്‌വാദും ഭാര്യ രാധികരാജെ ഗെയ്‌ക്‌വാദും താമസിക്കുന്നത് ബറോഡ കൊട്ടാരത്തിൽ തന്നെയാണ്. നിർമാണ ഘട്ടത്തിൽത്തന്നെ വീട്ടിനകത്ത് എലിവേറ്ററുകൾ പോലുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. ഇന്ന് എല്ലാ സമകാലിക സൗകര്യങ്ങളും കൊട്ടാരത്തിൽ സജ്ജമാക്കിയിരിക്കുന്നു. സാംസ്കാരിക പരിപാടികൾ നടത്തുന്ന ദർബാർ ഹാൾ, പ്രത്യേക വെനീഷ്യൻ മൊസൈക്ക് ഫ്ലോറിങ്, ബെൽജിയൻ സ്റ്റെയിൻഡ് ഗ്ലാസുകളുള്ള ജാലകങ്ങൾ തുടങ്ങിയവ ബറോഡ പാലസിനെ വേറിട്ട നിർമിതിയാക്കുന്നു.

170 മുറികൾ
ബറോഡ പാലസിന്റെ നാല് നിലകളിലായുള്ള രാജകീയ വിതാനം ഇന്ത്യൻ വാസ്തുവിദ്യയുടെ മാസ്മരിക മുഖമാണ്. കൊട്ടാരത്തിൽ മഹാരാജാ സമർജിത്‌സിൻഹ് ഗെയ്‌ക്‌വാദിനും മഹാറാണി രാധികരാജെ ഗെയ്‌ക്‌വാദിനും വേണ്ടി മാത്രം 170 മുറികളുണ്ട്.

ബോളിവുഡിലും
1982ൽ ഇറങ്ങിയ പ്രേം രോഗ്, 1993ൽ ദിൽ ഹി തോ ഹേ, 2013ൽ ഗ്രാൻഡ് മസ്തി, 2016ൽ സർദാർ ഗബ്ബർ സിംഗ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾ ലക്ഷ്മി വിലാസ് പാലസിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

Explore the grandeur of Laxmi Vilas Palace, the world’s most expensive mansion, owned by India’s wealthiest cricketer, Samarjitsinh Gaekwad. Discover its ₹25,000 crore valuation, sprawling 700-acre grounds, and rich heritage.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version