പുതിയ ബെംഗളൂരു-മംഗളൂരു അതിവേഗപാത പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം. അതിവേഗപാത എത്തുന്നതോടെ ഇരു സ്ഥലങ്ങളും തമ്മിലുള്ള യാത്രാ സമയം പകുതിയായി കുറയും. 2024 ജൂലായിൽ പ്രൊജക്റ്റിനായി മന്ത്രാലയം കൺസൾട്ടിങ് സ്ഥാപനങ്ങളെ അന്വേഷിച്ചിരുന്നു. നവംബറോടെ ഒൻപത് കമ്പനികളാണ് പദ്ധതിക്കായി ടെൻഡർ സമർപ്പിച്ചത്. 2025ഓടെ ടെൻഡർ ആർക്കാണ് ലഭിച്ചത് എന്ന് വ്യക്തമാകും. 2028ഓടെ പ്രൊജക്റ്റ് നിർമാണം ആരംഭിക്കാനാണ് പദ്ധതി.  

അതിവേഗപാത കർണാടകയിലെ ഹാസൻ വഴി ബെംഗളൂരുവിനേയും തീരദേശ നഗരമായ മംഗളൂരുവിനേയും ബന്ധിപ്പിക്കും. ദേശീയ പാതാ അതോറിറ്റിയും കർണാടക പൊതുമരാമത്ത് വകുപ്പും സംയുക്തമായി നിർമിക്കുന്ന അതിവേഗപാതയുടെ ദൂരം 335 കിലോമീറ്ററാണ്. നാല് അല്ലെങ്കിൽ ആറ് വരി പാതകളാണ് നിർമിക്കുക. നിലവിൽ ബെംഗളൂരു-മംഗളൂരു യാത്രാ സമയം എട്ട് മണിക്കൂറോളമാണ്. അതിവേഗ പാത എത്തുന്നതോടെ യാത്രാ സമയം പരമാവധി നാല് മണിക്കൂറാകും.

മഴക്കാലത്ത് നിലവിലെ ചുരം റോഡുകളിലൂടെ കടന്നു പോകുമ്പോൾ മണ്ണിടിച്ചിലും ഇത് മൂലമുള്ള അപകടങ്ങളും പതിവാണ്. അതിവേഗ പാത എത്തുന്നതോടെ ഈ തടസ്സങ്ങൾക്കും പരിഹാരമാകും. ബെംഗളൂരു-മംഗളൂരു യാത്ര സുഗമമാക്കുന്നതിലൂടെ വ്യവസായ രംഗത്തും അതിവേഗപാത വികസനമുന്നേറ്റം സൃഷ്ടിക്കും. നിലവിലെ പാതയിൽ ചിലയിടങ്ങളിൽ ആറ് വരി ഉണ്ടെങ്കിലും റോഡിന്റെ അവസ്ഥ മോശമാണ്.

The new 335-km Bengaluru-Mangaluru expressway, set to begin construction by 2028, will cut travel time by 7–8 hours, improve connectivity, and boost economic activity between the cities.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version