ജ്യോതി ബൻസാലിന്റെ കഥ

നിങ്ങൾക്കൊരു കമ്പനി ഉണ്ട് എന്ന് വിചാരിക്കുക. ഒരു പ്രത്യേക സാഹചര്യത്തിൽ
നിങ്ങൾക്കത് വിൽക്കേണ്ടി വന്നു. അങ്ങനെ ലഭിക്കുന്ന പണം നിങ്ങൾ എന്ത്
ചെയ്യും? ചോദ്യം സാങ്കൽപികമാണ്, ഉത്തരവും. എന്നാൽ ജ്യോതി ബൻസാൽ എന്ന സംരംഭകന് ഈ ചോദ്യവും ഉത്തരവും ഒട്ടും സാങ്കൽപികമല്ല, ജീവിതമാണ്.

2017ലാണ് ആപ്പ് ഡൈനാമിക്സ് എന്ന തന്റെ സോഫ്റ്റവെയർ സ്റ്റാർട്ടപ്പ് ടെക്
ഭീമൻമാരായ സിസ്കോയ്ക്ക് ബൻസാലിന് വിൽക്കേണ്ടി വന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും കടുപ്പം നിറഞ്ഞ തീരുമാനം എന്നാണ് ബൻസാൽ ഈ വിൽപ്പനയെ വിശേഷിപ്പിക്കുന്നത്.

ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങിനു ദിവസങ്ങൾക്കു മുൻപായിരുന്നു ബൻസാൽ കമ്പനി വിൽപന നടത്തിയത്. രണ്ട് തീരുമാനങ്ങളും അയാളെ ശതകോടീശ്വരനാക്കാൻ പ്രാപ്തിയുള്ളതായിരുന്നു. പക്ഷേ അയാൾ തിരഞ്ഞെടുത്ത വഴി വേറെയായിരുന്നു.

ഏതാണ്ട് 30000 കോടി രൂപയ്ക്കാണ് അന്ന് ബൻസാൽ കമ്പനി വിറ്റത്. ജീവനക്കാരെ ഓർത്ത് മാത്രമായിരുന്നു ആ തീരുമാനം.  വിൽപനയുടെ ഫലമായി ആപ്പ്ഡൈ നാമിക്സിലെ 400 ജീവനക്കാരാണ് കോടീശ്വരൻമാരായത്.

ഐഐടിക്കാരൻ, പേറ്റൻ്റ് വീരൻ

ഐഐടി ഡൽഹിയിൽ നിന്നും പഠിച്ചിറങ്ങിയ ബൻസാലിന്റെ പേരിൽ ഇരുപത് യുഎസ് പേറ്റൻ്റുകളുണ്ട്. ആപ്പ് ഡൈനാമിക്സിന്റെ വിൽപനയ്ക്ക് ശേഷം ബൻസാൽ സോഫ്റ്റ്വെയർ കമ്പനിയായ ഹാർനസ്സ്, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ അൺയൂഷ്വൽ വെഞ്ച്വേർസ്, ഏപിഐ സെക്യൂരിറ്റി സ്റ്റാർട്ടപ്പ് ആയ ട്രെയ്സബിൾ ഏഐ എന്നിവ ആരംഭിച്ചു. തന്റെ ജീവനക്കാരെ സംബന്ധിച്ച് കമ്പനി വിൽക്കുന്നതായിരുന്നു അന്നത്തെ ശരിയായ തീരുമാനമെന്ന് ബൻസാൽ കരുതുന്നു. കമ്പനി വിൽപനയിലൂടെ ജീവനക്കാരിൽ പലർക്കും നാൽപ്പത് കോടി വെച്ച് ലഭിച്ചു.

ജീവനക്കാർക്കൊപ്പം

സിസ്കോയുമായുള്ള വിൽപനക്കരാറിന് മുൻപ് പല കാര്യങ്ങൾ ബൻസാൽ
പരിശോധിച്ചിരുന്നു. ആപ്പ് ഡൈനാമിക്സിന്റെ പ്രൊഡക്റ്റ്സ് സിസ്കോയുമായി
എങ്ങനെ ഒത്തു പോകും എന്നും വിൽപന ജീവനക്കാരെ എങ്ങനെ ബാധിക്കുമെന്നും എല്ലാം ബൻസാൽ വിശകലന വിധേയമാക്കി. വിൽപനയും ഐപിഓ പ്രൊജക്ഷനുമായും ഒത്തുനോക്കി. പൊതുവിപണിയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കമ്പനി നാല് വർഷമെങ്കിലും എടുക്കുമെന്ന് ബൻസാൽ തിരിച്ചറിഞ്ഞു. അങ്ങനെ വിൽപനയിലൂടെ ജീവനക്കാർക്കുണ്ടാകുമായിരുന്ന വലിയ അസന്നിഗ്ദ്ധതയിൽ നിന്നും ബൻസാൽ അവരെ കരകയറ്റി. ഒപ്പം പുതു തലമുറ സംരംഭകർക്ക് ജീവനക്കാരോട് കാണിക്കേണ്ട സമീപനത്തിൽ മികച്ച മാതൃകയും ബൻസാൽ ഒരുക്കി.

30000 കോടി മൂല്യം

ആദ്യ ഘട്ടങ്ങളിൽ ബൻസാലിന് തന്റെ തീരുമാനത്തിൽ കുറ്റബോധമുണ്ടായിരുന്നു.
കമ്പനിയെ കുറച്ചുകൂടി വളർച്ചയുടെ പടവുകൾ കയറ്റാമായിരുന്നു എന്ന തോന്നലും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ വിൽപനയിലൂടെ മറ്റ് ഉദ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദീകരിക്കാൻ ബൻസാലിന് സാധിച്ചു. ഇന്ന് ട്രെയിസബിൾ എന്നും ഹാർനെസ്സ് എന്നും പേരുള്ള രണ്ട് സോഫ്റ്റവെയർ സ്റ്റാർട്ടപ്പുകളുടെ സാരഥിയാണ് ബൻസാൽ. ഏറ്റവും പുതിയ സംരംഭമായ ഹാർനെസ്സിന്റെ 2022ലെ മൂല്യം 30000 കോടിയിലധികം വരും.

ബൻസാലിന് കമ്പനിയുടെ വിൽപനയ്ക്ക് പിന്നിൽ തന്റെ വ്യക്തിഗത ലാഭത്തിനും
അപ്പുറമുള്ള ലക്ഷ്യമുണ്ടായിരുന്നു. പണത്തിനും ജീവനക്കാരോടുള്ള
കടപ്പാടിനും ഇടയിൽ അദ്ദേഹം രണ്ടാമത്തേത് തിരഞ്ഞെടുത്തു.

വിൽപനയുടെ ഘട്ടത്തിൽ സ്റ്റാർട്ടപ്പുകൾ ജീവനക്കാരുടെ പക്ഷത്ത്
നിൽക്കുന്നത് അപൂർവമാണ്. 1998ൽ സീ സ്കേലറിന്റെ സ്ഥാപകൻ ജയ് ചൌധരി തന്റെ കമ്പനി വെരിസൈനിനു വിൽപന നടത്തിയപ്പോൾ സമാന സംഭവം ഉണ്ടായിരുന്നു. വിൽപനയ്ക്ക് ശേഷം വെരിസൈനിന്റെ സ്റ്റോക്ക് ഉയരുകയും ജീവനക്കാർക്ക് മികച്ച നേട്ടമുണ്ടാകുകയും ചെയ്തു.

Jyoti Bansal, founder of AppDynamics, made the hard decision to sell his company to Cisco for $3.7 billion, creating life-changing wealth for his employees.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version