ഭാരത് ബ്രാൻഡ് ന്യായ വില ഉൽപന്നങ്ങളുടെ രണ്ടാം ഘട്ട വിൽപ്പന കേന്ദ്ര സർക്കാർ പുനരാരംഭിച്ചു.  സബ്‌സിഡി നിരക്കിൽ കേരളത്തിലെ ഉപഭോക്താക്കൾക്ക് അരി അടക്കം സാധനങ്ങൾ ലഭിക്കും. ജനങ്ങൾക്ക്  കുറഞ്ഞ നിരക്കിൽ ഭക്ഷ്യവസ്തുക്കൾ നൽകാൻ വേണ്ടി കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഭാരത് ബ്രാൻഡ്.  

റീട്ടെയിൽ വിൽപ്പന പദ്ധതിയുടെ ആദ്യ ഘട്ടം 2023 ഒക്ടോബറിൽ ആരംഭിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്നാണ് വില്പന നിർത്തി വച്ചിരുന്നത്. ഭാരത് ബ്രാൻഡ് ഉത്പന്നങ്ങൾ നാഫെഡ്, എൻസിസിഎഫ്, സെൻട്രൽ സ്റ്റോറുകൾ, കേന്ദ്രീയ ഭണ്ഡാര്‍ എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെ വാങ്ങാനാകും.   ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും സാധനങ്ങൾ വാങ്ങാൻ സാധിക്കും. വിലക്കയറ്റം നിയന്ത്രിക്കാനാണ് ഭാരത് ബ്രാൻഡ് ഉത്പന്നങ്ങൾ ഓൺലൈൻ മുഖേനെ വിൽക്കാൻ ശ്രമം നടത്തുന്നത്. ഇതേ കേന്ദ്രങ്ങൾ വഴി കേരളത്തിലും അറിയടക്കം ഉൽപന്നങ്ങൾ ലഭ്യമാണ്.

 അരി, ഗോതമ്പ്, സുഗന്ധ വ്യഞ്ജനങ്ങൾ, പറയറുവർഗങ്ങൾ, എണ്ണക്കുരു, ഉള്ളി എന്നിവ സബ്സിഡ് നിരക്കിൽ വാങ്ങാൻ സാധിക്കും.  എന്നാൽ ഇപ്പോൾ ഗോതമ്പ് പൊടി, അരി തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് വിൽപ്പനക്കായി എത്തുന്നത്. പത്തു കിലോ അരി വരെ  കിലോയ്‌ക്ക് 34 രൂപ നിരക്കിൽ ലഭ്യമാകും. അഞ്ച് കിലോ ഗോതമ്പ് പൊടി വരെ  കിലോയ്‌ക്ക് 30 രൂപ നിരക്കിൽ ലഭിക്കും.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 3.69 ലക്ഷം ടൺ ഗോതമ്പും 2.91 ലക്ഷം ടൺ അരിയും സെൻട്രൽ ഫുഡ് കോർപ്പറേഷൻ വിതരണം ചെയ്യുന്നുണ്ടെന്ന് കേന്ദ്രം ഉറപ്പു വരുത്തും. ഈ സ്റ്റോക്ക്  തീരുന്നത് വരെ സബ്‌സിഡി നിരക്കിൽ വിൽപ്പന തുടരും. അതിനുശേഷം ആവശ്യമെങ്കിൽ കൂടുതൽ ഗോതമ്പും അരിയും വിൽപ്പനയ്‌ക്കെത്തിക്കും.

2023 ഒക്ടോബർ മുതൽ 2024 ജൂൺ വരെ ഭാരത് ബ്രാൻഡിൽ  ഗോതമ്പ് പൊടി കിലോയ്‌ക്ക് 27.5 രൂപയ്‌ക്കും അരി 29 രൂപയ്‌ക്കും ആണ് ജനങ്ങളുടെ അടുത്തേക്ക് എത്തിയിരുന്നത്. 15.20 ലക്ഷം ടൺ ഗോതമ്പ് പൊടിയും 14.58 ലക്ഷം ടൺ അരി ആണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. വിപണിയിൽ വില നിയന്ത്രിക്കുക, ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്നും  എന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു

The second phase of Bharat Brand’s subsidized fair price product sale has resumed in Kerala, offering goods like rice, wheat, and pulses at discounted rates to control price rise and support consumers.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version