സംസ്ഥാനത്ത് ഒരു ലക്ഷം ഏക്കറിൽ സൗജന്യ കൃഷി സഹായം നൽകാൻ അഗ്രിടെക് സ്റ്റാർട്ടപ്പായ ഫ്യുസലേജ് ഇന്നോവേഷൻസ് (Fuselage Innovations). കാർഷിക മേഖലയിൽ സാങ്കേതിക സേവനങ്ങളും ഉപകരണങ്ങളും ഒരുക്കുകയും ആധുനിക കാർഷികമാർഗ്ഗങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന പദ്ധതിയുടെ പൂർണ സാങ്കേതിക സഹായം കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യുസലേജ് സൗജന്യമായി വഹിക്കും. നാല് മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
അർഹരായ കർഷകരെ കണ്ടെത്തി കാർഷിക ഉത്പന്നങ്ങൾ, വളം, ഉപകരണങ്ങൾ, പരിപാലന സഹായം എന്നിവ സൗജന്യമായി നൽകും. ആദിവാസി സമൂഹത്തിന്റെ ക്ഷേമവും ലക്ഷ്യം വെയ്ക്കുന്ന പദ്ധതിയിൽ ഇത്തരം പ്രദേശങ്ങളിലെ കാർഷിക, ജീവിത നിലവാരം ഉയർത്താനുള്ള പദ്ധതികളുമുണ്ട്. ആലപ്പുഴ ശ്രീ ഹരിഹരപുത്ര ധർമ്മപരിപാലന സഭയുമായി ചേർന്നാണ് പദ്ധതി. കൂടുതൽ വിവരങ്ങൾക്കായി +91 90742 97668 എന്ന നമ്പറിൽ ബന്ധപ്പെടുക.
Kochi-based agritech startup Fuselage Innovations to provide free farming assistance on 1 lakh acres in Kerala, including modern techniques, fertilizers, and tools. Tribal welfare is also a focus.