മത ചിഹ്നങ്ങളും രാജ്യങ്ങളുടെ ദേശീയ ചിഹ്നങ്ങളും ലോഗോകളും വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. ചിഹ്നങ്ങളുടെ ദുരുപയോഗം തടയാനായാണ് ഈ നീക്കം. വാണിജ്യ ഉൽപന്നങ്ങളിലും പ്രൊമോഷണൽ മെറ്റീരിയലുകളിലും ദേശീയമോ മതപരമോ വിഭാഗീയമോ ആയ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നതിൽ നിന്ന് ബിസിനസ് സ്ഥാപനങ്ങളെ വിലക്കുന്നതാണ് പുതിയ ഉത്തരവ്. വാണിജ്യ മന്ത്രി ഡോ. മജീദ് അൽ ഖസാബിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചിഹ്നങ്ങളുടെ പവിത്രത ഉയർത്തിപ്പിടിക്കുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ നിയമം സംബന്ധിച്ച തീരുമാനം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും. ഈ സമയത്തിനുള്ളിൽ ബിസിനസ് സ്ഥാപനങ്ങൾ പുതിയ നിയന്ത്രങ്ങണങ്ങൾ പാലിക്കണം. ഈ ഗ്രേസ് പിരീഡിൽ ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് ക്രമക്കേടുകൾ തിരുത്താനും പുതിയ ചിഹ്നങ്ങളും ലോഗോകളും സ്വീകരിക്കാനും സമയം ലഭിക്കും. നിയമം ലംഘിച്ചാൽ സൗദി മുനിസിപ്പൽ ശിക്ഷാനടപടികൾ പ്രകാരം പിഴ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സൗദി അറേബ്യയുടെ ഔദ്യോഗിക ചിഹ്നങ്ങൾക്കും ലോഗോകൾക്കും പുറമേ മറ്റ് രാജ്യങ്ങളുടെ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിലും വിലക്കുണ്ട്. സൗദിയുടെ ദേശീയ പതാക, ഇസ്ലാമിക വിശ്വാസ പ്രഖ്യാപനം, വാൾ ഈന്തപ്പന ചിഹ്നം തുടങ്ങിയവ വാണിജ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നതിന് നിലവിൽ വിലക്കുണ്ട്. ഇത് പ്രകാരം വാണിജ്യ മേഖലയുമായി ബന്ധപ്പെട്ട പ്രിന്റുകൾ, ചരക്കുകൾ, പ്രമോഷണൽ ഇനങ്ങൾ എന്നിവയിൽ സൗദി നേതാക്കളുടെ ചിത്രങ്ങളും പേരുകളും ഉപയോഗിക്കാനാവില്ല. ഇതിന് പുറമേയാണ് പുതിയ ഉത്തരവ്. 

Saudi Arabia bans the commercial and personal use of national and religious symbols, including the flag and Islamic Declaration of Faith, to preserve their sanctity. Strict penalties for non-compliance to be enforced soon.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version