കേരളത്തില്‍ ലുലു ഗ്രൂപ്പ് വീണ്ടും നിക്ഷേപത്തിന് ഒരുങ്ങുന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. തന്റെ മണ്ഡലമായ പത്തനാപുരത്ത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനുള്ള സാധ്യത തേടുകയാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. മണ്ഡലത്തില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ഗണേഷ് കുമാര്‍ ലുലു ഗ്രൂപ്പുമായി ഹൈപ്പർമാർക്കറ്റ് വരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു എന്ന് വെളിപ്പെടുത്തിയത്.

ഗണേഷ് കുമാറിന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലുലു ഹൈപ്പ‌ർമാർക്കറ്റ് വരുന്നത് സംബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുമായി ചര്‍ച്ച നടത്തിയെന്നും ചർച്ച 98 ശതമാനവും വിജയകരമാകാനാണ് സാധ്യത എന്നുമാണ് ഗണേഷ് കുമാര്‍ വീഡിയോയിൽ പറയുന്നത്. എന്നാൽ പത്തനാപുരത്ത് ഇത്തരമൊരു പദ്ധതി വരും എന്നതിനെക്കുറിച്ച് ലുലു ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നും ഇത് വരെ ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.

നിലവില്‍ കേരളത്തില്‍ ലുലു ഗ്രൂപ്പിന് കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് മാളുകള്‍ ഉള്ളത്. ഇതോടൊപ്പം തൃശ്ശൂർ തൃപ്രയാറില്‍ ലുലു ഗ്രൂപ്പിനു കീഴിൽ വൈ മാളും ഉണ്ട്. എറണാകുളം കുണ്ടന്നൂരിലുള്ള ഫോറം മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും പ്രവർത്തിക്കുന്നുണ്ട്. കോട്ടയത്തുള്ള ലുലു  മാളിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മാള്‍ ഡിസംബറില്‍ തുറക്കും എന്നാണ് വിവരം.

Lulu Group may expand its presence in Kerala with a potential hypermarket in Pathanapuram, as Transport Minister K.B. Ganesh Kumar hints at 98% success after talks with M.A. Yousafali. Awaiting official confirmation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version