വൈകാരിക നിമിഷങ്ങൾക്കും ആവേശകരമായ ഗെയിമിനും സാക്ഷ്യം വഹിച്ച് കോൻ ബനേഗാ ക്രോർപതി പതിനാറാം സീസണിലെ ഏറ്റവും പുതിയ എപ്പിസോഡ്. ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതാരകനായി എത്തുന്ന പരിപാടിയിലെ നിശാന്ത് ജയ്സ്വാൾ എന്ന മത്സരാർത്ഥിയുടെ എപ്പിസോഡാണ് ശ്രദ്ധേയമായത്. റോൾഓവർ മത്സരാർത്ഥിയായി ഗെയിം പുനരാരംഭിച്ച നിശാന്ത് തൻ്റെ പ്രചോദനാത്മകമായ കഥയും ചിന്തനീയമായ ഗെയിംപ്ലേയും കൊണ്ട് വേറിട്ടു നിന്നു.
50000 രൂപയുടെ ചോദ്യത്തോടെ ഗെയിം ആരംഭിച്ച നിശാന്ത് സമ്മാനത്തുകയുടെ പ്രാധാന്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ നിശാന്ത് അച്ഛന് തുച്ഛമായ ശമ്പളമാണെന്നും തങ്ങളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം എല്ലാം സമർപ്പിച്ചിരിക്കുകയാണെന്നും ജയിക്കുകയാണെങ്കിൽ ജീവിതം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുമെന്നും പറഞ്ഞു.
50 ലക്ഷം രൂപയ്ക്കുള്ള ചോദ്യത്തിന് അദ്ദേഹം ഉത്തരം അറിയാത്തത് കൊണ്ട് ഫോൺ എ ഫ്രൻഡ് എന്ന ലൈഫ്ലൈൻ ഉപയോഗിച്ചു. ഓസ്കാർ നേടിയ ഗാന്ധി സിനിമയിൽ കാൻഡിസ് ബെർഗൻ അവതരിപ്പിച്ചത് ഗാന്ധിജിയുടെ യഥാർത്ഥ ഫോട്ടോഗ്രാഫറുടെ വേഷമാണ്. ആ ഫോട്ടോഗ്രാഫറുടെ പേരെന്ത് എന്നതായിരുന്നു ചോദ്യം.
ഫോണിൽ സുഹൃത്തിനും ഉത്തരം ഉറപ്പില്ലാത്തതിനാൽ നിശാന്ത് 25 ലക്ഷം രൂപയിൽ കളി നിർത്തുകയായിരുന്നു. കളി നിർത്തിയതിനു ശേഷം മത്സരത്തിനായല്ലാതെ ഉത്തരം ഊഹിക്കാൻ അമിതാഭ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം ഊഹിച്ച Margaret Bourke-White എന്നതായിരുന്നു ശരിയുത്തരം. ഇങ്ങനെ കപ്പിനും ചുണ്ടിനുമിടയിൽ 50 ലക്ഷം നിശാന്തിന് നഷ്ടപ്പെട്ടു. എങ്കിലും ഇപ്പോൾ ലഭിച്ച സമ്മാനത്തുകയായ 25 ലക്ഷം തന്നെ ജീവിതത്തിൽ വളരെ സന്തോഷം കൊണ്ടു വരുന്നതാണെന്ന് അദ്ദേഹം മത്സര ശേഷം പറഞ്ഞു.
Nishant Jaiswal’s surprising decision to quit Kaun Banega Crorepati 16 after answering the Rs. 50 lakh question right has left viewers intrigued. Discover why he chose to walk away with Rs. 25 lakh despite knowing the correct answer.