ഒരു കമ്പനി അതിൻ്റെ ക്യാഷ് റിസർവ് എത്ര വേഗത്തിൽ ഉപയോഗിക്കുന്നു എന്നതിൻ്റെ അളവാണ് ക്യാഷ് ബേൺ. 300 കോടിയുടെ ക്യാഷ് ബേൺ ആണ് ആദിത് പാലിച്ച സഹസ്ഥാപകനായ ക്വിക് കൊമേഴ്സ് സംരംഭം സെപ്റ്റോ സെപ്റ്റംബറിൽ നടത്തിയത്. 35-40 കോടി വരെ മാസ ബേൺ റേറ്റ് എന്ന നിലയിൽ നിന്നാണ് ഈ മാറ്റം. സ്കെയിലിങ് ഓപ്പറേഷൻസ്, മാർക്കറ്റിങ്, റിക്രൂട്ട്മെന്റ് എന്നിവയിൽ കമ്പനി നടത്തുന്ന വൻ നിക്ഷേപത്തിന്റെ ഫലമാണ് ഈ ഉയർന്ന ബേണിങ് റേറ്റ് എന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
സെപ്റ്റംബറിൽ ക്യാഷ് ബേൺ 250 കോടി എന്നതിൽ നിന്നാണ് ഒക്ടോബറിൽ അത് 300 കോടിയായത്. നവംബറിലും കമ്പനി സമാന ക്യാഷ് ബേൺ നിലനിർത്താനാണ് സാധ്യത. ഇ-കൊമേഴ്സ് സൈറ്റുകൾക്ക് ഏറെ പ്രാധാന്യമുള്ള ഇന്ത്യയിലെ ഉത്സവ സീസണിന് ഇടയിലാണ് സെപ്റ്റോ വൻ ക്യാഷ് ബേൺ നടത്തിയത്. പുതിയ സ്റ്റോറുകൾക്കായി കൂടുതൽ പണം ചിലവഴിക്കുമെന്ന് സെപ്റ്റോ സഹസ്ഥാപകൻ ആദിത്യ പാലിച്ച പറഞ്ഞു.
22 വയസ്സ് മാത്രം പ്രായമുള്ള ആദിത്തിന്റെ ആസ്തി 4300 കോടി രൂപയാണ്. 2021ലാണ് ആദിത് പാലിച്ചയും കൈവല്യ വോഹ്റയും ചേർന്ന് സെപ്റ്റോ സ്ഥാപിച്ചത്. പാലിച്ചയുടെ കിരാനാകാർട്ട് എന്ന് ഗ്രോസറി സ്ഥാപനത്തിൽ നിന്നാണ് ഇവർ സെപ്റ്റോ എന്ന ആശയത്തിലെക്കെത്തിയത്. നിരവധി നിക്ഷേപകരെ ആകർഷിക്കുന്ന സംരംഭമാണ് സെപ്റ്റോ. ഈ വർഷം മാത്രം കമ്പനിക്ക് ഒരു ബില്യണിലധികം ഡോളർ നിക്ഷേപം ലഭിച്ചു.
Discover Aadit Palicha’s journey from Stanford dropout to co-founder of Zepto, a quick-commerce leader in India. Learn how he built a Rs 4,300 crore fortune at just 22 years old.