തലമുറകളെ സ്വാധീനിച്ച ചലച്ചിത്രമാണ് ഷോലെ. രമേശ് സിപ്പിയുടെ സംവിധാനത്തിൽ സഞ്ജീവ് കുമാർ, ധർമേന്ദ്ര, അമിതാഭ് ബച്ചൻ, ഹേമ മാലിനി തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം വർഷങ്ങളോളം ഇന്ത്യയിലെ ഏറ്റവും പണം വാരിയ ചിത്രം എന്ന ഖ്യാതി നിലനിർത്തി. എന്നാൽ അതിലെ അഭിനേതാക്കൾക്ക് കിട്ടിയ പ്രതിഫലം രസകരമാണ്.

മൂന്ന് കോടിയായിരുന്നു ഷോലെയുടെ ആകെ ബജറ്റ്. ചിത്രത്തിലെ അഭിനയത്തിന് ഏറ്റവുമധികം പ്രതിഫലം വാങ്ങിയത് ധർമേന്ദ്രയാണ്-ഒന്നര ലക്ഷം രൂപ. സഞ്ജീവ് കുമാറിന് ഒന്നേകാൽ ലക്ഷം രൂപയും പ്രതിഫലം ലഭിച്ചു. നായകനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തിൽ അഭിനയിച്ചിട്ടും അമിതാഭിന്റെ പ്രതിഫലം ഒരു ലക്ഷം രൂപ മാത്രമായിരുന്നു.

നായികമാരിൽ ഹേമ മാലിനിക്ക് 75000 രൂപ പ്രതിഫലം ലഭിച്ചപ്പോൾ ജയ ബച്ചന് ലഭിച്ചത് 35000 രൂപയായിരുന്നു. പ്രധാന വേഷത്തിലെത്തിയിട്ടും ജയയുടെ പ്രതിഫലം വളരെ കുറവായിരുന്നു. സാംബ എന്ന കഥാപാത്രം ചെയ്ത അഭിനേതാവ് മക് മോഹന് 12000 രൂപ, കാലിയയുടെ റോൾ ചെയ്ത അഭിനേതാവിന് 10000 രൂപ എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ പ്രതിഫലം.

Discover the salaries of Sholay’s iconic star cast, from Dharmendra’s ₹1.5 lakh to Jaya Bachchan’s ₹35,000. Learn how Bollywood’s legendary blockbuster was made on a ₹3 crore budget.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version